JHL

JHL

ഐ.ആർ.ഡബ്ല്യു ജില്ലാ പരിശീലന ക്യാമ്പ് നടത്തി


കാസർകോട്(www.truenewsmalayalam.com) : ഐഡിയൽ റിലീഫ് വിംഗ് മെമ്പർമാരുടെ പ്രതിമാസ ജില്ലാ ക്യാമ്പും പരിശീലനങ്ങളും പരവനടുക്കം ആലിയ ഇൻ്റർനാഷണൽ അക്കാദമി കോളേജ് കാമ്പസിൽ വെച്ച് നടത്തി.

 ഡയലോഗ് സെൻ്റർ അസിസ്റ്റൻ്റ് രക്ഷാധികാരി ഉദ്ഘാടനം ചെയ്തു. ജില്ല ലീഡർ അബ്ദുൽ ലത്തീഫിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ "സത്യസാക്ഷ്യം" എന്ന വിഷയത്തിൽ ഐഡിയൽ റിലീഫ് വിംഗ് മെമ്പറും ആലിയ ഇൻ്റർനാഷണൽ അക്കാദമി പ്രിൻസിപ്പലുമായ കെ.പി. ഖലീലുറഹ് മാൻ നദ്‌വി ക്ലാസെടുത്തു.

കോൺക്രീറ്റ് കട്ടിംഗ്, വുഡ് കട്ടിംഗ്, മെറ്റൽ കട്ടിംഗ് എന്നിവയിൽ അബ്ദുൽ ലത്തീഫ് ആലുവ, താജുദ്ദീൻ മൊഗ്രാൽ പുത്തൂർ, ഖലീൽ നദ്‌വി എന്നിവർ പരിശീലനം നൽകി.

സി പി ആർ, ചോക്കിംഗ്,ബാൻഡേജ്, ഷിഫ്റ്റിംഗ് മെത്തേഡ്, ഫ്ലോട്ടിംഗ് എയ്ഡ്സ്, റിക്കവറി പൊസിഷൻ, ഹിച്ചസ് & നോട്സ് എന്നിവയിൽ സ്കിൽ ടെസ്റ്റുകൾ നടത്തി.

ഐ ആർ ഡബ്ല്യു ഗവേണിംഗ് ബോഡി അംഗം അഷ്റഫ് കണ്ണൂർ പരിപാടിയിൽ സമാപനം നിർവ്വഹിച്ചു. ഐ ആർ ഡബ്ല്യു മെമ്പർമാരായ കെ. കെ. ഇസ്മായിൽ മാഷ്, നഹാറുദ്ധീൻ, ഇല്യാസ്, നൗഷാദ് പി എം കെ, മുഹമ്മദ് സബാഹ്, ശരീഫ് എൻ എം , സൈനബമോൾ, സാഹിദ ഇല്യാസ്, ഫൗസിയ സിദ്ദീഖ്, അസ്മ അബ്ബാസ് എന്നിവർ പങ്കാളിത്തം വഹിച്ചു.


No comments