മഞ്ചേശ്വരം മിനി സിവിൽ സ്റ്റേഷൻ യാഥാർത്ഥ്യമാക്കണം; കേരള എൻജിഒ യൂണിയൻ
മഞ്ചേശ്വരം(www.truenewsmalayalam.com): ജനങ്ങൾ ക്കും ജീവനക്കാർക്കും സഹായകമായ രീതിയിൽവിവിധ സർക്കാർ ഓഫീസുകൾ ഒരു കുടക്കീഴിൽ കൊണ്ട് വന്ന് മഞ്ചേശ്വരം സിവിൽ സ്റ്റേഷൻ യാഥാർത്ഥ്യമാക്കണമെന്ന് കേരള എൻജിഒ യൂണിയൻ മഞ്ചേശ്വരം ഏരിയാ പത്താം വാർഷിക സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കേരള എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം മേരി സിൽവർസ്റ്റർ ഉദ്ഘാടനം ചെയ്തു. ശരീഫ് പി എ പതാക ഉയർത്തി. എം സുരേന്ദ്രൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. എം കൃഷ്ണൻ രക്തസാക്ഷി പ്രമേയവും അഖിൽ ദാമോദരൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ധന്യ എസ് ഒ വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചു.
ശരീഫ് പി എ ( പ്രസിഡന്റ് ), എം കൃഷ്ണൻ, ശാലിനി ടി (വൈസ് പ്രസിഡന്റ് ) എം സുരേന്ദ്രൻ ( സെക്രട്ടറി), നിതിൻ ഗോപാലൻ,അഖിൽ ദാമോദരൻ (ജോയിൻ സെക്രട്ടറി ), ധന്യ എസ് ഒ ( ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
Post a Comment