JHL

JHL

പാഠ പുസ്തകമില്ലാത്ത മലയാള പഠനത്തിനു രണ്ടു വർഷം


ഉപ്പള(www.truenewsmalayalam.com) : മഞ്ചേശ്വരം താലൂക്ക് ഭരണ ഭാഷാ വികസന സമിതി 40 വർഷം നീണ്ട പോരാട്ടത്തിനൊടുവിൽ നേടിയെടുത്ത ഭാഷാ ന്യൂന പക്ഷ വിദ്യാലയങ്ങളിലെ മലയാള പഠനത്തിനു ബാലാരിഷ്ടതകൾ ഒഴിഞ്ഞിട്ടില്ല.

 2021 - ലെ പൊതു വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് നമ്പർ ജി.ഒ ( ആർ.ടി )1864/21/ എം തിയ്യതി 22.02.2021 പ്രകാരം ജില്ലയിലെ 85 ഭാഷാ ന്യൂനപക്ഷ വിദ്യാലയങ്ങളിൽ മലയാള പഠനത്തിനു ഉത്തരവിറങ്ങി. സമിതിയുടെ പേരുവെച്ചതാണ് ഉത്തരവ്.

 കേരള പിറവിക്കു ശേഷം ഇറങ്ങിയ മലയാള പഠന ഉത്തരവ് ജില്ലയിലെ മലയാള സ്നേഹികളും ഭാഷാ ന്യൂനപ ക്ഷങ്ങളും ഏറെ സ്വാഗതം ചെയ്തതാണ്. 

ഒരു അധ്യാപകന് 5 വിദ്യാലയങ്ങളുടെ ചുമതല നൽകിയാണ് പഠനം ആരംഭിച്ചത്. ഇതിലേക്കായി 20 അധ്യാപകരെ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ നിയമിക്കുകയും ചെയ്തു.

 വൊർക്കാട്ടി പോലെയുള്ള പഞ്ചായത്തുകളിൽ പഞ്ചായത്ത് പ്രസിഡണ്ടിൻ്റെയും മാനേജർമാരുടെയും നേതൃത്വത്തിൽ അധ്യാപകർക്ക് വമ്പിച്ച വരവേൽപ്പുകളും നൽകി.

 ഇപ്പോൾ 5000 - ഓളം വിദ്യാർത്ഥികൾ ഒന്ന്, രണ്ട് ക്ലാസു കളിലായി മലയാളം പഠിക്കുന്നു .  എന്നാൽ പാഠ പുസ്തകം ഇനിയും എത്തിയിട്ടില്ല.

 മായിപ്പാടി ഡയറ്റ് നൽകിയ മൊഡ്യൂൾ മാത്രമാണ് അധ്യാപകരുടെ അവലംബം.

 പാഠപുസ്തകത്തിൻ്റെ മാതൃക തയ്യാറാക്കി ടെക്സ്റ്റ് ബുക്ക് ഓഫീസർക്ക് നൽകിയതായി എസ്.സി.ഇ.ആർ. ടി വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി ഡയറക്ടർ ലറ്റർ നമ്പർ പ്രോഗ്രാം 1 / 4964 / 22 തിയ്യതി 23.8. 22 പ്രകാരം മഞ്ചേശ്വരം താലൂക്ക് ഭരണ ഭാഷാ വികസന സമിതി പ്രസിഡണ്ടിനെ അറിയിച്ചിട്ട് 2 വർഷം തികയുന്നു. 

എന്നിട്ടും ഇതുവരെ പുസ്തകം അച്ചടി ആരംഭിച്ചിട്ടില്ല. 

ഇതോടെ 2024 ജൂൺ മാസം പുസ്തകമില്ലാതെ മൂന്നാം ക്ലാസ് ആരംഭിക്കാൻ പോവുകയാണ്.


       പാഠ പുസ്തകം അടിയന്തിരമായി എത്തിക്കാൻ ഇടപെടണമെന്ന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി , ജില്ലയിലെ എം . എൽ. എ മാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് , ജില്ലാ കളക്ടർ എന്നിവരോട് മഞ്ചേശ്വരം താലൂക്ക് ഭരണ ഭാഷാ വികസന സമിതി ഭാര വാഹികളായ എം.കെ അലി മാസ്റ്റർ , എസ് വിനായകൻ മാസ്റ്റർ , അബ്ബാസ് ഓണന്ത എന്നിവർ അഭ്യാർത്ഥിച്ചു.

No comments