JHL

JHL

‘പത്തോരം 93-94’ പടന്ന എം ആർ വി എച്ച് എസ് എസ് - എസ് എസ് എൽ സി ബാച്ച് പാലിയേറ്റീവ് ഓഫീസ് പ്രവർത്തന സജ്ജമായി


പടന്ന : ‘പത്തോരം 93-94’ പടന്ന എം ആർ വി എച്ച് എസ് എസ് - എസ് എസ് എൽ സി ബാച്ച് പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കായി തുടക്കം കുറിക്കുന്ന ഓഫീസ് പ്രവർത്തന സജ്ജമായി. ജീവകാരുണ്യ പ്രവർത്തകനും തീരദേശ വാർത്താ റിപ്പോർട്ടറുമായ എം സി നാസർ കൊക്കക്കടവ് ഉദ്ഘാടനം നിർവഹിച്ചു. വൈസ് ചെയർമാൻ പി കെ നഫീസത്ത് അദ്ധ്യക്ഷത വഹിച്ചു. അബ്ദുറഹ്മാൻ, സുബൈദ , സാജു, സതീശൻ , ആബിദ, മുഷ്താഖ് തുടങ്ങിയവർ ആശംസകൾ നേർന്നു. റിസ് വാൻ, നജ്മ, പ്രകാശൻ, ഖദീജ, അഷ്റഫ്, ഫായിസ എന്നിവർ സംബന്ധിച്ചു. കെ എം എ ഖാദർ സ്വാഗതവും എൽ കെ ഉബൈന നന്ദിയും പറഞ്ഞു

No comments