JHL

JHL

ക​ർ​ഷ​കസമരം നാലാംദിനം; കൂടുതൽ കർഷകരോട് ഹരിയാന അതിർത്തിയിലേക്കെത്താൻ ആവശ്യപ്പെട്ട് നേതാക്കൾ

ന്യൂ​ഡ​ൽ​ഹി: വി​ള​ക​ൾ​ക്ക് മി​നി​മം താ​ങ്ങു​വി​ല ഉ​റ​പ്പാ​ക്കാ​ൻ നി​യ​മം ന​ട​പ്പാ​ക്ക​ൽ ഉ​ൾ​പ്പെ​ടെ 12 ആ​വ​ശ്യ​ങ്ങ​ളു​മാ​യി ക​ർ​ഷ​ക​രു​ടെ സ​മ​രം നാലാം ദിവസത്തിൽ. സ​മ​രം ക​ടു​പ്പി​ക്കാ​ൻ കൂ​ടു​ത​ൽ ജ​ന​ങ്ങ​​േ​ളാ​ട് ഹ​രി​യാ​ന അ​തി​ർ​ത്തി​യി​ലേ​ക്കെ​ത്താ​ൻ ക​ർ​ഷ​ക നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. അ​തി​ർ​ത്തി ക​ട​ക്കാ​ൻ ഹ​രി​യാ​ന ​​പൊ​ലീ​സ് അ​നു​വ​ദി​ക്കാ​തി​രു​ന്ന​തോ​ടെ​യാ​ണ് ഓ​രോ ഗ്രാ​മ​ങ്ങ​ളി​ൽ​നി​ന്നും 100 പേ​രെ ക​ർ​ഷ​ക​ർ നി​ല​വി​ൽ ത​മ്പ​ടി​ച്ച ശം​ഭു, ക​നൗ​രി പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കെ​ത്താ​ൻ നേ​താ​ക്ക​ൾ അ​ഭ്യ​ർ​ഥി​ച്ച​ത്. ​സ​മ​രം അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള സ​ർ​ക്കാ​റി​​ന്റെ അ​നു​ന​യ നീ​ക്ക​വും സ​ജീ​വ​മാ​ണ്.

 വ്യാ​ഴാ​ഴ്ച സ​മ​രം സ​മാ​ധാ​ന​പ​ര​മാ​യി​രു​ന്നു. കേ​ന്ദ്ര​സ​ർ​ക്കാ​ർ വൈ​കീ​ട്ട് ച​ർ​ച്ച​ക്ക് വി​ളി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ പ​ഞ്ചാ​ബി​ൽ​നി​ന്നു​ള്ള ക​ർ​ഷ​ക​ർ ഹ​രി​യാ​ന ​പൊ​ലീ​സു​മാ​യി ഏ​റ്റു​മു​ട്ടി​യി​ല്ല. കേന്ദ്ര മന്ത്രിമാരായ അർജുൻ മുണ്ട, പീയൂഷ് ഗോയൽ, നിത്യാനന്ദ് റായ് എന്നിവരാണ് സമരക്കാരുമായി ചർച്ച നടത്തിയത്. സെക്ടർ 26ലെ മഹാത്മാഗാന്ധി സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷനിൽ നടന്ന ചർച്ചയിൽ പഞ്ചാബ് മുഖ്യമന്ത്രി ഭഗ്‍വന്ത് മാനും പ​ങ്കെടുത്തു. ഇരുപക്ഷവും തമ്മിൽ നടക്കുന്ന മൂന്നാം റൗണ്ട് ചർച്ചയാണ് ഇത്.

 പൊ​ലീ​സ് ക​ണ്ണീ​ർ​വാ​ത​ക ഷെ​ല്ലു​ക​ൾ ഉ​പ​യോ​ഗി​ക്കു​ക​യാ​ണെ​ങ്കി​ൽ മാ​ത്രം ബാ​രി​ക്കേ​ഡു​ക​ൾ ത​ക​ർ​ത്ത് മു​ന്നോ​ട്ട് പോ​യാ​ൽ മ​തി​യെ​ന്ന് നേ​താ​ക്ക​ൾ ക​ർ​ഷ​ക​രെ അ​റി​യി​ച്ചു. ച​ർ​ച്ച വി​ജ​യി​ച്ചി​ല്ലെ​ങ്കി​ൽ എ​ല്ലാ ത​ട​സ്സ​വും മ​റി​ക​ട​ന്ന് ദി​ല്ലി ച​ലോ മാ​ർ​ച്ച് തു​ട​രു​മെ​ന്നും നേ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കി.

സ​മ​ര​ത്തി​ന്റെ ഭാ​ഗ​മാ​യി പ​ഞ്ചാ​ബി​ൽ ക​ർ​ഷ​ക​ർ നാ​ല് മ​ണി​ക്കൂ​ർ ട്രെ​യി​ൻ ത​ട​ഞ്ഞി​ട്ടു. വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക് 12 മ​ണി മു​ത​ൽ നാ​ല് മ​ണി​വ​രെ ആ​യി​രു​ന്നു ഭാ​ര​തീ​യ കി​സാ​ൻ യൂ​നി​യ​ൻ ഉ​ഗ്ര​ഹ​ൻ വി​ഭാ​ഗം ട്രെ​യി​ൻ ത​ട​യ​ൽ സ​മ​രം ന​ട​ത്തി​യ​ത്.

 ഏ​താ​നും സ്റ്റേ​ഷ​നു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​വും ത​ട​സ്സ​പ്പെ​ടു​ത്തി. സ​മ​ര​ത്തെ തു​ട​ർ​ന്ന് ഏ​താ​നും ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കു​ക​യും പാ​തി​വ​ഴി​യി​ൽ അ​വ​സാ​നി​പ്പി​ക്കു​ക​യും​ചെ​യ്തു. പ​ഞ്ചാ​ബി​ലെ പ​ട്യാ​ല, സം​​ഗ്രൂ​ർ, ​ഫ​ത്തേ​ഗ​ഢ് സാ​ഹി​ബ് ജി​ല്ല​ക​ളി​ലെ പ​ല​യി​ട​ത്തും വെ​ള്ളി​യാ​ഴ്ച വ​രെ ഇ​ന്റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി. ഹ​രി​യാ​ന​യി​ലെ അം​ബാ​ല, കു​രു​ക്ഷേ​ത്ര, ജി​ൻ​ഡ്, ഹി​സാ​ർ, ഫ​ത്തേ​ബാ​ദ്, സി​ർ​സ ജി​ല്ല​ക​ളി​ൽ മൊ​ബൈ​ൽ ഇ​ന്റ​ർ​െ​​ന​റ്റ്, കൂ​ട്ട എ​സ്.​എം.​എ​സ് സേ​വ​ന​ങ്ങ​ൾ നേ​ര​ത്തേ റ​ദ്ദാ​ക്കി​യി​രു​ന്നു. ഹ​രി​യാ​ന പൊ​ലീ​സ് അ​തി​ർ​ത്തി ക​ട​ന്ന് ഷെ​ല്ലാ​ക്ര​മ​ണം ന​ട​ത്തി​യ​തി​നെ​തി​രെ പ​ഞ്ചാ​ബ് സ​ർ​ക്കാ​ർ രം​ഗ​ത്തു​വ​ന്ന​ത് ഇ​രു സം​സ്ഥാ​ന​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധം വ​ഷ​ളാ​ക്കി.No comments