നിര്‍മാണം നടക്കുന്ന വീടിന്റെ മുകളില്‍ നിന്ന് വീണ് ഓട്ടോ ഡ്രൈവർ മരിച്ചു
ബന്തിയോട്(www.truenewsmalayalam.com) : നിര്‍മാണം നടക്കുന്ന വീടിന്റെ മുകളില്‍ നിന്ന് വീണ് ഓട്ടോ ഡ്രൈവർ മരിച്ചു.
കുബണൂർ സ്വദേശിയായ പത്മനാഭ(45)യാണ് അയല്‍വാസിയുടെ നിര്‍മാണം നടക്കുന്ന വീടിന്റെ മുകളില്‍ നിന്ന് വീണ് മരിച്ചത്.
ബന്തിയോട് ഓട്ടോ സ്റ്റാന്‍ഡിലെ ഡ്രൈവറാണ് പത്മനാഭ.
വ്യാഴാഴ്ച വൈകീട്ട് അയല്‍വാസിയുടെ വീടിന്റെ നിര്‍മാണം നോക്കാന്‍ എത്തിയ പത്മനാഭ, സ്ലാബിന് മുകളില്‍ നില്‍ക്കുന്നിനിടെ കാല്‍വഴുതി താഴെ വീഴുകയായിരുന്നു.
ഉടന്‍ മംഗളൂരുവിലെ ആശുപത്രിയിലെത്തിച്ചെങ്കിലും വെള്ളിയാഴ്ച ഉച്ചയോടെ മരണപ്പെടുകയായിരുന്നു.
ഭാര്യ: സുജാത.
മക്കൾ: അമൃത, ആദര്‍ശ്.
Post a Comment