JHL

JHL

സംസ്ഥാനത്ത് ഇന്ന് 240 പേർക്ക് കോവിഡ്;കാസർഗോഡും മൊഗ്രാൽപുത്തൂരിലും മംഗൽപ്പാടിയിലും രണ്ടുവീതവും മഞ്ചേശ്വരത്തും കുമ്പളയിലും ഓരോന്നുമടക്കം ജില്ലയില്‍ 14 പേര്‍ക്ക് കൂടി കോവിഡ്



തിരുവനന്തപുരം / കാസറഗോഡ് (True News, July4,2020):  കേരളത്തിൽ കോവിദഃ വ്യാപനത്തിന് മാറ്റമില്ല. ഇന്നും കോവിഡ്  ബാധിച്ചവരുടെ എണ്ണം തുടരുന്നു.
കേരളത്തില്‍ ഇന്ന് 240 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.
മലപ്പുറം ജില്ലയില്‍ നിന്നുള്ള 37 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 35 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 29 പേര്‍ക്കും,പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 22 പേര്‍ക്കും, ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 20 പേര്‍ക്ക് വീതവും, നിന്നുള്ള 16 പേര്‍ക്ക് വീതവും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 6 പേര്‍ക്കും ഇടുക്കി, വയനാട് ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 152 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 52 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 17 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 209 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി..
ഇന്ന് ജില്ലയില്‍ 14 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു
രോഗം സ്ഥിരീകരിച്ചവരില്‍ എട്ട് പേര്‍ വിദേശത്ത് നിന്ന് വന്നവരും ആറ് പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയതാണെന്ന് ഡി എം ഒ ഡോ എ വി രാംദാസ് അറിയിച്ചു
വിദേശത്ത് നിന്ന് വന്നവർ 
ജൂണ്‍ 16 ന് കുവൈത്തില്‍ നിന്നെത്തിയ 59 വയസുള്ള നീലേശ്വരം നഗരസഭ സ്വദേശി, ജൂണ്‍ 24 ന് സൗദിയില്‍ നിന്നെത്തിയ 27 വയസുള്ള മൊഗ്രാൽപുത്തൂര്‍ പഞ്ചായത്ത് സ്വദേശി, ജൂണ്‍ 15 ന് കുവൈത്തില്‍ നിന്നെത്തിയ 54 വയസുള്ള പള്ളിക്കര പഞ്ചായത്ത് സ്വദേശി, ജൂണ്‍ 24 ന് കുവൈത്തില്‍ നിന്നെത്തിയ 52 വയസുള്ള നീലേശ്വരം നഗരസഭ സ്വദേശി, ജൂണ്‍ 20 ന് ദുബായിൽ‍ നിന്നു വന്ന 31 വയസുള്ള കാസര്‍കോട് നഗരസഭാ സ്വദേശി, ജൂണ്‍ 16 ന് ദുബായിൽ‍ നിന്നെത്തിയ 31 വയസുള്ള അജാനൂര്‍ പഞ്ചായത്ത് സ്വദേശി, ജൂണ്‍ 23 ന് ദുബായിൽ‍ നിന്നെത്തിയ 26 വയസുള്ള മഞ്ചേശ്വരം പഞ്ചായത്ത് സ്വദേശി, ജൂണ്‍ 23 ന് അബുദാബിയിൽ നിന്നെത്തിയ 34 വയസുള്ള കുമ്പള പഞ്ചായത്ത് സ്വദേശി
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവർ ‍
ജൂണ്‍ 29 ന് ബംഗളൂരുവില്‍ നിന്ന് കാറിന് വന്ന 29 വയസുള്ള മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് സ്വദേശി, ജൂണ്‍ 30 ന് മംഗളൂരുവിൽ നിന്ന് ലോറിയിൽ‍ വന്ന 37 വയസുള്ള കാസര്‍കോട് നഗരസഭാ സ്വദേശി, ജൂണ്‍ 23 ന് മംഗളൂരുവില്‍ നിന്ന് കാറിന്‍ വന്ന 34 വയസുള്ള വോര്‍ക്കാടി സ്വദേശിനി, ജൂണ്‍ 15 ന് മഹാരാഷ്ട്രയിൽ നിന്ന് ട്രെയിനിന് വന്ന 40 വയസുള്ള മംഗല്‍പാടി പഞ്ചായത്ത് സ്വദേശി, ജൂണ്‍ 28 ന് മംഗളൂരുവില്‍ നിന്ന് ഇരുചക്രവാഹനത്തിൽ വന്ന 24 വയസുള്ള മംഗൽപാടി പഞ്ചായത്ത് സ്വദേശി, ജൂണ്‍ 29 ന് ഹൈദരാബാദില്‍ നിന്ന് വിമാനത്തിൽ വന്ന 29 വയസുള്ള ചെമ്മനാട് പഞ്ചായത്ത് സ്വദേശി എന്നിവര്‍ക്കാണ് കോവിഡ് പോസിറ്റീവായത്.
ആറ് പേര്‍ക്ക് കോവിഡ് നെഗറ്റീവ്
കാസര്‍കോട് മെഡിക്കല്‍ കോളേജിലും പരിയാരം മെഡിക്കല്‍ കോളേജിലുമായി കോവിഡ് ചികിത്സയിലുണ്ടായിരുന്ന ആറ് പേര്‍ക്ക് കോവിഡ് നെഗറ്റീവായി. 
കാസർകോട് മെഡിക്കല്‍ കോളേജില്‍ നിന്ന് രോഗമുക്തി നേടിയവർ 
മഹാരാഷ്ട്രയില്‍ നിന്നെത്തി ജൂണ്‍ മൂന്നിന് രോഗം സ്ഥിരീകരിച്ച 27 വയസുള്ള ചെറുവത്തൂര്‍ പഞ്ചായത്ത് സ്വദേശി, കുവൈത്തില്‍ നിന്നെത്തി ജൂണ്‍ 22 കോവിഡ് സ്ഥിരീകരിച്ച 43 വയസുള്ള കാഞ്ഞങ്ങാട് നഗരസഭ സ്വദേശി, കുവൈത്തില്‍ നിന്ന് വന്ന് ജൂണ്‍ 24 ന് രോഗം സ്ഥിരീകരിച്ച 35 വയസുള്ള പനത്തടി പഞ്ചായത്ത് സ്വദേശി, ഷാര്‍ജയില്‍ നിന്ന് വന്ന ജൂണ്‍ 24 കോവിഡ് സ്ഥിരീകരിച്ച 32 വയസുള്ള ഉദുമ പഞ്ചായത്ത് സ്വദേശി, ഷാര്‍ജയില്‍ നിന്ന് വന്ന് ജൂണ്‍ 24 ന് രോഗം സ്ഥിരീകരിച്ച 40 വയസുള്ള കാഞ്ഞങ്ങാട് നഗരസഭ സ്വദേശി എന്നിവര്‍ക്കും 
പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്ന് രോഗമുക്തി നേടിയ ആള് 
ദുബായില്‍ നിന്നെത്തി ജൂണ്‍ 20 ന് കോവിഡ് സ്ഥിരീകരിച്ച 54 വയസുള്ള പള്ളിക്കര സ്വദേശിയ്ക്കുമാണ് കോവിഡ് നെഗറ്റീവായത് 


*

No comments