JHL

JHL

വിദ്യാനഗറിൽ വടിവാളുകളും ഇരുമ്പുദണ്ഡുകളുമടക്കം മാരകായുധങ്ങളുമായി രണ്ടുപേർ പോലീസ് പിടിയിൽ

കാസറഗോഡ് (True News, July 4, 2020): വടിവാളുകളും ഇരുമ്പുദണ്ഡുകളുമടക്കം മാരകായുധങ്ങളുമായി  രണ്ടുപേർ പോലീസ് പിടിയിൽ.  കാറില്‍ കറങ്ങുകയായിരുന്ന വധശ്രമ കേസ് പ്രതി ഉള്‍പ്പെടെ രണ്ട് പേരെയാണ് വിദ്യാനഗർ പോലീസ്   അറസ്റ്റ് ചെയ്തത്. വിദ്യാനഗര്‍ കല്ലക്കട്ട ഹിദായത്ത് നഗറിലെ ബി എ മുഹമ്മദ് അഷറഫ് (39), തളങ്കരയിലെ കെ എ ഇംത്യാസ് (34) എന്നിവരെയാണ് എസ് ഐയും സംഘവും വാഹന പരിശോധനയ്ക്കിടെ പിടികൂടിയത്. ഇവര്‍ സഞ്ചരിച്ച  മാരുതി 800 കാറും കസ്റ്റഡിയിലെടുത്തു.
മുട്ടത്തൊടിയില്‍ വാഹന പരിശോധന നടത്തുന്നതിനിടെയാണ് വിദ്യാനഗര്‍ എസ് ഐ വിഷ്ണു പ്രസാദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ്  ഇവരെ പിടികൂടിയത്.
വടിവാൾ , രണ്ട്  വാളുകൾ ,മരപ്പടിയോടെയുള്ള കമ്പിപ്പാര , ഇരുമ്പ്  ദണ്ഡു തുടങ്ങിയ ആയുധങ്ങൾ ഇവരുടെ  കാറിൽ    നിന്നും മറ്റുമായി കണ്ടെടുത്തു .പിടിയിലായവര്‍ക്കെതിരെ മരകായുധം കൈവശം വെച്ചതിനുൾപ്പെടെ വിവിധ  വകുപ്പുകള്‍ അനുസരിച്ച് കേസെടുത്തു 

No comments