JHL

JHL

ബേക്കറിയുടെ മറവിൽ പാൻമസാല കച്ചവടം ; ഒരാഴ്ച്ചക്കിടെ വൻ പാൻ മസാല ശേഖരം കുമ്പള പോലീസ് പിടികൂടുന്നത് ഇത് രണ്ടാം തവണ

 
കുമ്പള (True News 4 July 2020): ബേക്കറി സാധനങ്ങള്‍ക്കൊപ്പം ഓട്ടോയില്‍ പാന്‍ മസാലയും എത്തിച്ച് വില്പന നടത്താൻ ശ്രമിച്ച ബേക്കറി വിതരണക്കാരൻ അറസ്റ്റിൽ. പാന്‍മസാല കടത്താന്‍ ഉപയോഗിച്ച ഓട്ടോയും കസ്റ്റഡിയിലെടുത്തു. മംഗല്‍പ്പാടി ജനപ്രിയ ബസ് സ്റ്റോപ്പിന് സമീപത്തെ വിജയെയാണ് (49) നിരോധിത പാന്‍മസാലയുമായി കുമ്പള എസ്.ഐ. സന്തോഷ്‌കുമാറും സംഘവും അറസ്റ്റ് ചെയ്തത്.

ജനപ്രിയ ബസ് സ്റ്റോപ്പിനടുത്തുള്ള ബേക്കറി കടയ്ക്ക് സമീപം ബേക്കറി സാധനങ്ങള്‍ക്കൊപ്പം പാന്‍മസാല എത്തിച്ചപ്പോഴാണ് പ്രതി പിടിയിലായത്. പാന്‍മസാല വിതരണ സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാളെന്നാണ് വിവരം.പന്ത്രണ്ടായിരം പാക്കറ്റ് പാൻ മസാലകളാണ് പിടി കൂടിയത
്. കഴിഞ്ഞയാഴ്ച കയ്യാറിലും ഒരു ബേക്കറിക്കടയിൽ നിന്നും വൻ പാൻ മസാല കുമ്പള പോലീസിന്റെ നേതൃത്വത്തിൽ പിടി ച്ചെടുത്തിരുന്നു.
 പോലീസ് ഉദ്യോഗസ്ഥരായ പ്രതീഷ് ഗോപാല്‍, രൂപേഷ് എന്നിവരും എസ്.ഐ, സന്തോഷിനൊപ്പം ഉണ്ടായിരുന്നു.

No comments