JHL

JHL

ഇന്ധന വില വർദ്ധനവ്; കുമ്പള പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് വണ്ടി വലിച്ച് സമരം നടത്തി

കുമ്പള (True News 5 July 2020): അനുദിനം വർദ്ധിച്ചു വരുന്ന പെട്രോൾ ഡീസൽ വില വർദ്ധനവിനെതിരേ കുമ്പള പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിയുടെ നേത്രത്വത്തിൽ കയറിൽ കെട്ടി കോണ്ട് വണ്ടി വലിച്ചു സമരം  നടത്തി.ലോക് ഡൗൺ കാലമായതിനാൽ അവശ്യ സാധനങ്ങൾ കിട്ടാത വലയുന്ന സാധാരണ ജനങ്ങൾക്ക് പെട്രോൾ ഡീസൽ വില വർദ്ധന വോട് കൂടി അവശ്യസാധനങ്ങളുടെ വില കൂടി വർദ്ധിച്ച് വരികയാണ് സാധാരണക്കാരേ തലങ്ങും വിലങ്ങും ഇട്ട് നട്ടം തിരിക്കുന്ന കേന്ദ്ര കേരള സർക്കാരുകൾക്കെതിരേ ശക്തമായ സമരമുറകളുമായി മുന്നോട്ട് പോകാനാണ് മുസ്ലിം യൂത്ത് ലീഗ് കുമ്പള പഞ്ചായത്ത്  കമ്മിറ്റിയുടെ തീരുമാനം  മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി എ.കെ.ആരിഫ് സമരം ഉദ്ഘാടനം ചെയ്തു. യൂത്ത് ലിഗ്  ജില്ലാ ട്രഷറർ യുസുഫ് ഉളളുവാർ,യൂത്ത് ലീഗ് സെക്രട്ടറി അസീസ് കളത്തൂർ, പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ  സെക്രട്ടറി അഷ്റഫ് കൊടിയമ്മ, കെ വി യുസുഫ്,MSF ജില്ലാ സെക്രട്ടറി ഇർഷാദ് മൊഗ്രാൽ, മണ്ഡലം യൂത്ത് ലീഗ് ട്രഷറർ MP കാലിദ് വൈസ് പ്രസിണ്ടണ്ട് നിയാസ് കെ.പി സെക്രട്ടറി സിദ്ധിക്ക്.കെ എം അബ്ബാസ് MSF മണ്ഡലം സെക്രട്ടറി ജംഷീർ മൊഗ്രാൽ  പഞ്ചായത്ത് യൂത്ത് ലീഗ് ഭാരവാഹികളായ നൗഫൽ കുമ്പള,പി.എച്ച് അസ്ഹരി, ശംസു വളവിൽ, ഹസൈനാർ കൊയിപ്പാടി, മുജീബ് പേരാൽ ,ഹംസ ആരിക്കാടി എന്നിവർ സംസാരിച്ചു.  പഞ്ചായത്ത് യൂത്ത് ലീഗ് സെക്രടറി യൂനുസ് മൊഗ്രാൽ നന്ദി പറഞ്ഞു

No comments