JHL

JHL

എയിംസ് കാസർകോടിന്റെ അവകാശം: എസ്ഡിപിഐ

കാസർകോട് (True News 5 July 2020): ആൾ ഇന്ത്യ ഇൻസ്റ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ജില്ലക്ക് അനുവദിക്കുന്നതിൽ കേന്ദ്ര-കേരള സർക്കാറുകൾ നാടകങ്ങൾ അവസാനിപ്പിക്കണമെന്ന് എസ്ഡിപിഐ കാസർകോട് ജില്ലാ കമ്മിറ്റി പറഞ്ഞു എൻഡോസൾഫാൻ ദുരിതബാധിതർക്ക് ഏറെ ആശ്വാസകരമാകുന്നതും ആതുര മേഖലയിൽ കാസർകോടിന്റെ ഇല്ലായ്മകൾക്ക്  പരിഹാരമാവുകയും ചെയ്യുന്ന എയിംസ്  വിഷയത്തിൽ കേന്ദ്ര-കേരള സർക്കാറുകൾക്ക് നേതൃത്വം നൽകുന്ന പാർട്ടികൾ കാപട്യം വെടിഞ്ഞ് കാസർകോടിലെ ജനതയോടപ്പം നിൽക്കണമെന്നും കമ്മിറ്റി പറഞ്ഞു
 എയിംസിന് വേണ്ടിയുള്ള സമരങ്ങളുടെ ഭാഗമായി "എയിംസ്    കാസർകോടിന്റെ അവകാശം" എന്ന മുദ്രവാക്യത്തിൽ ജൂലൈ 6ന് ജില്ലയിലെ പാർട്ടി പ്രവർത്തകരുടേയും, അനുഭാവികളുടേയും വീടുകളിൽ
പ്ലക്കാർഡു മേന്തി കുടുംബ കാംപയിൻ സംഘടിപ്പിക്കും തുടർസമരങ്ങൾക്ക് പാർട്ടി സജീവമാകുമെന്നും കമ്മിറ്റി അറിയിച്ചു
ജില്ലാ പ്രസിഡന്റ് എൻ യു അബ്ദുൽ സലാം അധ്യക്ഷത വഹിച്ചു ഇഖ്ബാൽ ഹൊസങ്കടി, ഖാദർ അറഫ, സി.എ.സവാദ്, അബ്ദുല്ല എരിയാൽ, അൻസാർ ഹൊസങ്കടി, സകരിയ്യ കുന്നിൽ, മൂസ ഇച്ചിലിങ്കാൽ, ലിയാഖത്തലി, ഖമറുൽ ഹസീന, ശാനിദ ഹാരിസ്, അഹമ്മദ് ചൗക്കി സംസാരിച്ചു


No comments