JHL

JHL

കോവിഡ്:കർണാടകയിൽ സ്ഥിതി അതീവ ഗുരുതരം; രോഗബാധിതർ ഇരുപത്തിരണ്ടായിരമായി; ഇന്നലെ മാത്രം മരിച്ചത് 42 പേർ ;മംഗളൂരുവിൽ സമൂഹവ്യപനമെന്നു സൂചന;ജനങ്ങൾ ആശങ്കയിൽ

 
മംഗളൂരു (True News, July5,2020): കർണാടകയിൽ കോവിഡ് രോഗം അതിവേഗം വ്യാപിക്കുന്നു ബെംഗളൂരുവിനു പുറമെ മറ്റു പ്രദേശങ്ങളിലേക്കും രോഗം വ്യാപിക്കുകയാണ്. ശനിയാഴ്ച 1829 പോസിറ്റീവ് കേസുകളും 42 മരണവും റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് രോഗ വ്യാപന നിരക്കും മരണ നിറയ്ക്കും ദേശീയ ശരാശയ്‌യേക്കാൾ വളരെ മുകളിലാണ്. സംസ്ഥാനത്ത് മിക്കവാറും എല്ലാ ജില്ലകളിലും കോവിഡ് റിപ്പോർട്ട് ചെയ്തിട്ടുള്ളതിനാൽ രോഗ വ്യാപനം ഇനിയും കൂടുമെന്ന ആശങ്കയിലാണ് അധികൃതർ. 
മംഗളൂരുവിലെ രോഗം അതിവേഗം വ്യാപിക്കുകയാണ്. മംഗളൂരു താലൂക്കിന് പുറമെ പുത്തൂർ സുള്ള്യ താലൂക്കുകളിലും  രോഗം വ്യാപിക്കുകയാണ്. സുള്ള്യയിൽ ഇന്നലെ ഒരു മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ദക്ഷിണ കന്നടയിൽ നാലു   ദിസസമായി ദിവസേന  മൂന്നോ അതിലധികമോ കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഉറവിടമാറിയാതെയുള്ള രോഗ പകർച്ചയാണുള്ളത്. മാളുകളും ആരാധനാലയങ്ങളും തുറന്നുകൊടുത്തു ഒരാഴ്ച പിന്നിടുന്നതിനു മുമ്പെയാണ് രോഗവ്യാപനം ഇത്രയും രൂക്ഷമായിരിക്കുന്നത്.. ജനങ്ങൾ കൂടുതലായി നഗരങ്ങളിലും തെരുവുകളിലും ആരാധനാലയങ്ങളിലും എത്തിത്തുടങ്ങിയതിനാൽ വരും ദിവസങ്ങളിൽ സാഹചര്യം കൂടുതൽ വഷളായേക്കാം  
ആശുപത്രികളിൽ ശാസ്ത്രക്രിയക്കായെത്തുന്നവരുടെ കോവിഡ് പരിശോധന ഫലം വ്യാപകമായി പോസിറ്റീവാകുകയാണ്. ആശുപത്രികളിൽ  പനിയും ജലദോഷവുമായെത്തുന്ന യാതൊരു സമ്പർക്കവുമില്ലാത്ത, യാത്ര ചരിത്രവുമില്ലാത്ത ആളുകളും കഴിഞ്ഞ ദിവസങ്ങളിൽ പോസിറ്റിവാകുകയുണ്ടായതാണ് സമൂഹ വ്യാപനത്തിലേക്കു നീങ്ങിയതായി അനുമാനിക്കാനുണ്ടായ കാരണം.
രോഗവ്യാപനം തടയാൻ ശക്തമായ ലോക്ക്ഡൗൺ ഏർപ്പെടുത്തേണ്ട സാഹചര്യത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നതെന്ന ആശങ്കയിലാണ് കർണാടക സർക്കാർ 

No comments