JHL

JHL

സീതാംഗോളിയിൽ ഒൻപതുവയസുകാരിയെ ബന്ധുവായ അറുപത്തിരണ്ടുകാരൻ പീഡിപ്പിച്ചു; പ്രതിയെ അറസ്റ്റു ചെയ്തു റിമാന്റിലാക്കി


കുമ്പള(True News, July 5, 2020):ബന്ധുവായ അറുപത്തിരണ്ടു വയസുകാരൻ ഒമ്പതുവയസ്സുകാരിയെ പീഡിപ്പിച്ചതായി പരാതി. സീതാംഗോളിയിൽ നടന്ന സംഭവത്തിൽ പെൺകുട്ടിയുടെ ബന്ധുവായ 62-കാരനെ അറസ്റ്റു ചെയ്തു.. ദാരിദ്ര്യമനുഭവിക്കുന്ന പെൺകുട്ടിയുടെ കുടുംബത്തെ വീടിനടുത്ത് താമസിക്കുന്ന ഇയാൾ പലപ്പോഴായി സഹായിച്ചിരുന്നതായി പോലീസ് പറഞ്ഞു. ഈ ബന്ധം മുതലെടുത്തു ഇയാൾ പീഡിപ്പിക്കുകയായിരുന്നത്രെ . പീഡനവിവരം പെൺകുട്ടി മറ്റു കൂട്ടുകാരികളോട് പറഞ്ഞതിനെത്തുടർന്നാണ് രക്ഷിതാക്കൾ സംഭവത്തെപ്പറ്റി അറിയുന്നത്. തുടർന്ന് . ചൈൽഡ് ലൈൻ ഇടപെടുകയും കുമ്പള പോലീസ് ഇയാളെ അറസ്റ്റു ചെയ്യുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ പതിനാലു ദിവസത്തേക്ക് റിമാന്റ് ചെയ്തു..

No comments