JHL

JHL

എസ്.എസ്.എൽ.സിപരീക്ഷയിൽ ജി.എച്ച്.എസ്.എസ്. കുമ്പളയ്ക്ക് മികച്ച വിജയം


എസ്.എസ്.എൽ.സിപരീക്ഷയിൽ ജി.എച്ച്.എസ്.എസ്. കുമ്പളയ്ക്ക് മികച്ച വിജയം.കാസർഗോഡ് ജില്ലയിൽ ഏറ്റവുമധികം കുട്ടികൾ
പരീക്ഷയെഴുതിയ സർക്കാർ സ്കൂൾളെന്ന നേട്ടത്തിനു
പുറമെ, എസ്എസ്എൽസിക്ക് എല്ലാ  വിഷയത്തിലും എ പ്ലസ് വാങ്ങിഏറ്റവും    കൂടുതൽ കുട്ടികളെ വിജയിപ്പിക്കാനും സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.  പരീക്ഷ
എഴുതിയ 543 പേരിൽ 520 കുട്ടികളും വിജയിച്ചു. നിലവിൽ ഹൈസ്കൂൾ, ഹയർ സെക്കന്ററി ക്ലാസ്സുകളിലായി രണ്ടായിരത്തിലധികം കുട്ടികൾ പഠിച്ചുക്കൊണ്ടിരിക്കുന്നു.വർഷങ്ങളായി എസ് എസ് എൽ സി പരീക്ഷയിൽ  ഏറ്റവും കൂടുതൽ കുട്ടികളെ പരീക്ഷക്കിരുത്തി വിജയിപ്പിച്ചെടുക്കുന്നകാസർഗോഡ് ജില്ലയിലെ മികച്ച സർക്കാർവിദ്യാലയമാണിത്.  പൊതുവെ വിദ്യാഭ്യാസ പരമായി പിന്നാക്കം നിൽക്കുന്ന പ്രദേശത്തിന്റെ വിദ്യാഭ്യാസ സാംസ്കാരിക വികസനത്തിന്  മാതൃകയായി മാറാൻ ഈ വിദ്യാലയത്തിന് സാധിച്ചതിനു പിന്നിൽ ഇവിടെ നടപ്പിലാക്കിയ മികവാർന്ന പ്രവർത്തന പദ്ധതികളാണ്.  എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും ഫുൾ A+ വാങ്ങുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ ക്രമാനുഗതമായ വർദ്ധനവ് സ്ഥിരമായി സ്കൂൾനില നിർത്തുന്നു. ആധുനിക പാഠ്യപദ്ധതിയിൽ ബോധനപ്രക്രിയ സമഗ്രവും ലളിതവുമാക്കുന്നതിന് മികച്ച ലാബുകൾ, ലൈബ്രറികൾ, മറ്റു പശ്ചാത്തല സൗകര്യങ്ങൾ എന്നിവ സ്കൂളിൽ മികവാർന്ന രീതിയിൽ ഒരുക്കിയിട്ടുണ്ട്. സ്മാർട്ട് ക്ലാസ്റൂമുകൾ , കംപ്യൂട്ടർ ലാബ്, ലൈബ്രറി, ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹശാസ്ത്ര, പ്രവൃത്തി പരിചയ,ഐ.ടി ക്ലബ്ബുകൾ, ലിറ്റിൽ കൈറ്റ് സ്, സാഹിത്യ ഭാഷാക്ലബ്ബുകൾ,  പരിസ്ഥിതി ക്ലബ്ബ്,, ജെ.ആർ.സി എന്നിവയും സജീവമാണ്.ശാസ്ത്ര മേളയിലും സ്കൂളിലെ വിദ്യാർത്ഥികൾ പങ്കെടുത്ത് അഭിമാനാർഹമായ നേട്ടങ്ങൾ കരസ്ഥമാക്കി.  കേരളത്തിലെ സർക്കാർ/എയിഡഡ് സ്കൂളുകളിലെ 8–ാം ക്ലാസ് വിദ്യാർഥികൾക്ക്, സംസ്ഥാനതലത്തിൽ നടത്തുന്ന നാഷനൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ് എട്ടാം തരം വിദ്യാത്ഥികൾ ഈ സ്കൂളിൽ നിന്ന് കരസ്ഥമാക്കിയിട്ടുണ്ട്. കായിക രംഗത്ത് ഈ സ്ഥാപനം മികച്ച നേട്ടങ്ങൾ അനവരതം നേടിയെടുക്കുന്നു. അംഗടിമുഗർ, ഉപ്പള, വ പൈവളിക, ബന്ദിയോട് തുടങ്ങി ദൂരെ ദിക്കിൽ നിന്നു പോലും കുട്ടികൾ ഈ സ്കൂളിൽ ചേർന്ന് പഠിക്കാൻ കാരണം സ്കൂളിന്റെ പ്രവർത്തന മികവ് കൊണ്ടാണെന്ന് രക്ഷിതാക്കൾ പറയുന്നു. പാഠ്യ - പാഠ്യേതര രംഗത്ത് നേടിയെടുക്കുന്ന ഉന്നത നേട്ടങ്ങൾക്ക് കാരണം പി.ടി.എ യുടെ മികച്ച നേതൃത്വവും അധ്യാപകരുടെ ആത്മാർത്ഥതയും സമർപ്പണ മനോഭാവവുമാണ്.

No comments