JHL

JHL

സുള്ള്യയിൽ താലൂക്കാശുപത്രിയിൽ കോവിഡ് ബാധിച്ചു സ്ത്രീ മരിച്ചു ; ദക്ഷിണ കന്നടയിൽ മാത്രം കോവിഡ് മരണം ഇരുപതായി;ആശുപത്രിയിൽ മറ്റൊരു രോഗിക്കും നഴ്സിനും രോഗം സ്ഥിരീകരിച്ചു

സുള്ള്യ (True News, July4,2020) : കോവിഡ് ബാധിച്ചു സ്ത്രീ മരിച്ചു.സുള്ള്യ  താലൂക്കിലെ കേരമൂലെ സ്വദേശിനിയാണ്   സുള്ള്യ താലൂക്കാശുപത്രിയിൽ മരിച്ചത്. അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സ്ത്രീ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെടുകയായിരുന്നു. പിന്നീട് ഇവരുടെ തൊണ്ടയിൽ നിന്നും സ്രവം പരിശോധനക്കയച്ചതിൽ രോഗം സ്ഥിരീകരിക്കുകയായിരുന്നു. ശാരീരിക അവശതകളെ  തുടർന്ന് ഇവരെ കഴിഞ്ഞ ആഴ്ച താലൂക്ക് ആശുപത്രിയിലെ ഐ സി യു വിൽ പ്രവേശിപ്പിച്ചതായിരുന്നു. ഇതേ സമയം മംഗളൂരു ആശുപത്രിയിൽ ചികിത്സ കഴിഞ്ഞ മറ്റൊരാളെയും ഇതേ ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്നു.ഇയാളും പരിശോധനയിൽ പോസിറ്റിവായി കണ്ടെത്തിയിട്ടുണ്ട്. ഇയാളിലൂടെയാവാം സ്ത്രീക്ക് രോഗം പകർന്നെതെന്നു കരുതുന്നു. ആശുപത്രി ജീവനക്കാരെ പരിശോധനക്ക് വിധേയമാക്കിയതിൽ ഒരു നേഴ്സിനും കോവിഡ് സ്ഥിരീകരിച്ചു

No comments