JHL

JHL

കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ- തൊഴിലാളി ദ്രോഹ നയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്‍ നേതൃത്വത്തില്‍ രാജ്യവ്യാപകമായി ജൂലൈ 3ന് പ്രതിഷേധദിനമായി ആചരിച്ചു.

കാസറഗോഡ് (True News 3 July 2020):തൊഴിൽ നിയമ ഭേദഗതികൾ പിൻവലിക്കുക, പൊതുമേഖല സ്ഥാപനങ്ങൾ വില്ക്കാനുള്ള തീരുമാനങ്ങൾ പിൻവലിക്കുക, ഇന്ധന വിലവർദ്ധനവ് പിൻവലിക്കുക, തൊഴിലാളികൾ ഉന്നയിച്ച 12 ഇന ആവശ്യങ്ങൾ അംഗീകരിക്കുക, തൊഴിൽ, ട്രേഡ് യൂണിയൻ എന്നിവ സംബന്ധിച്ച അവകാശങ്ങൾ അംഗീകരിക്കുക, തൊഴിൽ നഷ്ടം സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കുക, വേതനം ഉറപ്പാക്കുക, തൊഴിൽ സുരക്ഷ ഉറപ്പാക്കുക, നാടുകളിലേയ്ക്ക് തിരികെ പോകുന്നതിൽ കുടിയേറ്റ തൊഴിലാളികൾ നേരിടുന്ന പ്രശ്നം പരിഹരിക്കുക, ജോലിയിൽ തിരികെ എത്താൻ താൽപ്പര്യമുള്ള തൊഴിലാളികൾക്ക് സൗജന്യ മടക്കയാത്ര ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും തൊഴിലാളി സംഘടനകൾ ഉന്നയിക്കുന്നു. തൊഴിലുടമകൾ, കോർപ്പറേറ്റുകൾ എന്നിവരുമായി നിരന്തരം ചർച്ചകൾ നടത്തുന്നതിന് പകരം പാവപ്പെട്ട തൊഴിലാളികളുടെ പ്രശ്നം ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാകണമെന്നും സംഘടനകൾ ആവശ്യപ്പെടുന്നു.

AlTUC, INTUC,CITU,STU,HMS,UTUC,NLU,INLC,JTUC,KTUC(J) എന്നീ തൊഴിലാളി സംഘടനകളുടെ സംയുക്താഹ്വാനപ്രകാരംസംസ്ഥാനത്ത്
കേന്ദ്ര സർക്കാർ ഓഫീസുകൾ ഉൾപ്പെടെ വിവിധ കേന്ദ്രങ്ങളിൽ ലോക് ഡൗൺ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് അഞ്ചുപേർ വീതം പ്ലക്കാർഡുകൾ ഉയർത്തി  രാവിലെ 10.30 മുതൽ 11.30 വരെ തൊഴിലാളികൾ ധർണ്ണ സംഘടിപ്പിച്ചു. കാസറഗോഡ് ഹെഡ്പോസ്ററ് ഓഫീസ് ധര്‍ണ്ണ  സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി ടി.കെ.രാജനും തൃക്കരിപ്പൂരില്‍ ഡോ.വി.പി.പി.മുസ്തഫയും ഉദ്ഘാടനം ചെയ്തു.വിവിധ കേന്ദ്രങ്ങളില്‍
 കെ വി കൃഷ്ണൻ,ശരീഫ് കൊടവഞ്ചി, കെ ബാലകൃഷ്ണൻ,സി.വി.ചന്ദ്രൻ, സി.എം.എ.ജലീൽ, സുരേഷ് പുതിയേടത്ത്,രാമകൃഷ്ണൻ, നാഷണൽ അബ്ദുല്ല,മണിമോഹനന്‍,കെ.വി.ജനാര്‍ദ്ദനന്‍  തുടങ്ങിയവര്‍ നേതൃത്വം നല്കി.

No comments