JHL

JHL

കാസര്‍കോട് സ്വദേശിനി ദുബൈയില്‍ നിര്യാതയായി

കാസര്‍കോട്(True News 3 July 2020):  കാസര്‍കോട് സ്വദേശിനി ദുബൈയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന്   മരിച്ചു. നെല്ലിക്കുന്ന് കടപ്പുറം സ്വദേശിനിയും തെരുവത്ത് സിറാമിക്സ് റോഡിലെ ഇബ്രാഹിം കുട്ടി (വെല്‍ഫിറ്റ് ദുബൈ)യുടെഭാര്യയുമായ സുഹ്റാബി (46) ആണ് മരിച്ചത്. വെള്ളിയാഴ്ച്ച പുലര്‍ച്ചെയോടെയാണ് അന്ത്യം. കുടുംബസമേതം ദുബൈയിലായിരുന്നു.നെല്ലിക്കുന്ന് കടപ്പുറം പരേതനായ ചക്ലി മഹ്മൂദ് ഹാജി -നഫീസ ദമ്പതികളുടെ മകളാണ്. മക്കള്‍: ഡോ. സുഹൈബ ഇബ്രാഹിം, സയീമ, സഹ്‌വത്ത്. സഹോദരങ്ങള്‍: സലാം, ശിഹാബുദ്ദീന്‍ (ഇരുവരും ഗള്‍ഫ്), ജമാല്‍, റുഖിയ, ഹാജറ. മൃതദേഹം ദുബൈയില്‍ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

No comments