JHL

JHL

മോദി സർക്കാരിന്റെ കൊള്ള അവസാനിപ്പിക്കുക' എഫ്.ഐ.ടി.യു ഉപ്പളയിലും കുമ്പളയിലും പെട്രോൾ പമ്പിന് മുന്നിൽ ധർണ്ണ നടത്തി

കുമ്പള(True News 3 July 2020): ഇന്ധന വില വർദ്ധനവിൽ പ്രതിഷേധിച്ച്
'മോദി സർക്കാരിന്റെ കൊള്ള അവസാനിപ്പിക്കുക' എന്നാവശ്യപ്പെട്ട് എഫ്.ഐ.ടി.യു സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി മഞ്ചേശ്വരം മണ്ഡലം കുമ്പളയിലും ഉപ്പളയിലും പെട്രോൾ പമ്പിന് മുൻപിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു.

കുമ്പള പെർവാട് പെട്രോൾ പമ്പിന് മുന്നിൽ നടന്ന പരിപാടി വെൽഫെയർ പാർട്ടി ജില്ലാ വൈസ് പ്രസിഡന്റ് കെ രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.  അബ്ദുല്ലത്തീഫ് കുമ്പള, ഇസ്മായിൽ മൂസ, ഫൗസിയ , സിദ്ദീഖ്, സഹീറ, ഹസൻ മൂസ, മുഹമ്മദ് തുടങ്ങിയ വർ സംബന്ധിച്ചു.
ഉപ്പള പെട്രോൾ പമ്പിന് മുന്നിൽ നടന്ന പ്രതിഷേധം വെൽഫെയർ പാർട്ടി ഉപ്പള യൂണിറ്റ് പ്രസിഡണ്ട് ഹമീദ് വി.എം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഹസൈനാർ ഉപ്പള നേതൃത്വം നൽകി ,മുഹമ്മദ് ഇല്യാസ്,സജ്ജാദ്,സർവാൻ,ഹാരിസ് എന്നിവർ പങ്കെടുത്തു.

No comments