ഒരു ദിവസത്തിനിടെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന കോവിഡ് കേസുകൾ ഇരുനൂറു കടന്നു;27 പേര്‍ക്ക്സമ്പര്‍ക്കത്തിലൂടെ രോഗം;201 പേര്‍ രോഗമുക്തി ;. കാസർഗോഡ് ജില്ലയിൽ ഏഴുപേർക്ക് കൂടി കോവിഡ്
തിരുവനന്തപുരം / കാസർഗോഡ് (True News, July3,2020): ഒരു ദിവസത്തിനിടെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന കോവിഡ് കേസുകൾ ഇരുനൂറു കടന്നു. ഇന്ന് 211 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 201 പേര്‍ രോഗമുക്തി നേടിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തിൽ അറിയിച്ചു. കാസർഗോഡ് ജില്ലയിൽ ഏഴുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു സംസ്ഥാനത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത് ഏറ്റവും കൂടുതല്‍ കേസുകളാണിത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 138 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. 30 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 27 പേര്‍ക്ക്സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ആറ് സിഐഎസ്എഫുകാര്‍ക്കും എയര്‍ ക്രൂവില്‍ നിന്നുള്ള ഒരാള്‍ക്കും സെക്രട്ടറിയേറ്റിന് പുറത്തുള്‍പ്പെടെ ഡ്യൂട്ടിക്ക് നിന്നിരുന്ന ഒരു പോലീസ് ജീവനക്കാരനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
മലപ്പുറം 35, കൊല്ലം 23, ആലപ്പുഴ 21, തൃശൂര്‍ 21, കണ്ണൂര്‍ 18, എറണാകുളം 17, തിരുവനന്തപുരം 17,പാലക്കാട് 14, കോട്ടയം 14, കോഴിക്കോട് 14, കാസര്‍ഗോട് 7 പത്തനംതിട്ട 7, ഇടുക്കി 2, വയനാട് 1, എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍.
തിരുവനന്തപുരം 5, പത്തനംതിട്ട 29, ആലപ്പുഴ 2, കോട്ടയം 16, എറണാകുളം 20, തൃശൂര്‍ 5, പാലക്കാട് 68, മലപ്പുറം 10, കോഴിക്കോട് 11, വയനാട് 10, കണ്ണൂര്‍ 13, കാസര്‍കോട് 12 എന്നിങ്ങനെയാണ് രോഗമുക്തർ
ജില്ലയില് ഏഴ് പേര്ക്ക് കൂടി കോവിഡ്,13 പേര്ക്ക് രോഗമുക്തി
ഇന്ന് ജില്ലയില് ഏഴ് പേര്ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.രോഗം സ്ഥിരീകരിച്ച എല്ലാവരും വിദേശത്ത് നിന്നെത്തിയതാണെന്ന് ജില്ലാ മെഡിക്കല് ഓഫീസര് ഡോ എ വി രാംദാസ് അറിയിച്ചു. ജൂണ് 19 ന് ദുബായില് നിന്നെത്തിയ 60 വയസുള്ള പള്ളിക്കര പഞ്ചായത്ത് സ്വദേശി, കുവൈത്തില് നിന്നെത്തിയ 38 വയസുള്ള കാഞ്ഞങ്ങാട് നഗരസഭാ സ്വദേശി (അഞ്ചരക്കണ്ടി മെഡിക്കല് കോളേജ്) എന്നിവര്ക്കും ജൂണ് 24 ന് ഖത്തറില് നിന്നെത്തിയ 27 വയസുള്ള പുല്ലൂര് പെരിയ പഞ്ചായത്ത് സ്വദേശി, ജൂണ് 28 ന് ദുബായില് നിന്നു വന്ന 25 വയസുള്ള പള്ളിക്കര പഞ്ചായത്ത് സ്വദേശി( ജി എച്ച് തലശേരി), ജൂണ് 30 ന് മസ്‌കറ്റില് നിന്നെത്തിയ 31 വയസുള്ള അജാനൂര് പഞ്ചായത്ത് സ്വദേശി( എം സി എച്ച് പരിയാരം), ജൂണ് 30 ന് ഒമാനില് നിന്നു വന്ന 55 വയസുള്ള ചെമ്മനാട് പഞ്ചായത്ത് സ്വദേശി (ജി എച്ച് തലശ്ശേരി), ജൂണ് 30 ന് സൗദിയില് നിന്ന് വന്ന 29 വയസുള്ള മംഗല്പാടി പഞ്ചായത്ത് സ്വദേശി (കോഴിക്കോട് സി സി സി) എന്നിവര്ക്കും കോവിഡ് സ്ഥിരീകരിച്ചു.
13 പേര്ക്ക് കോവിഡ് നെഗറ്റീവായി
കാസര്കോട് മെഡിക്കല് കോളേജ്, പടന്നക്കാട് കോവിഡ് ചികിത്സാ കേന്ദ്രം, പരിയാരം മെഡിക്കല് കോളേജ് എന്നിവിടങ്ങളില് ചികിത്സയിലുണ്ടായിരുന്ന 13 പേര്ക്ക് കോവിഡ് നെഗറ്റീവായി.
പടന്നക്കാട് കോവിഡ് ചികിത്സാ കേന്ദ്രത്തില് നിന്ന് രോഗമുക്തി നേടിയവര്
കുവൈത്തില് നിന്നെത്തി ജൂണ് നാലിന് കോവിഡ് സ്ഥിരീകരിച്ച 25 വയസുള്ള അജാനൂര് പഞ്ചായത്ത് സ്വദേശി, ദുബായില് നിന്നെത്തി ജൂണ് എട്ടിന് കോവിഡ് സ്ഥിരീകരിച്ച 42 വയസുള്ള നീലേശ്വരം നഗരസഭ സ്വദേശി, മഹാരാഷ്ട്രയില് നിന്നെത്തി ജൂണ് 12 ന് രോഗം സ്ഥിരീകരിച്ച 44 വയസുള്ള മംഗല്പാടി പഞ്ചായത്ത് സ്വദേശിനി, ജൂണ് 14 ന് രോഗം സ്ഥിരീകരിച്ച 58 വയസുള്ള പടന്ന പഞ്ചായത്ത് സ്വദേശി, മസ്‌കറ്റില് നിന്നു വന്ന് ജൂണ് 21 ന് കോവിഡ് സ്ഥിരീകരിച്ച 26 വയസുള്ള വോര്ക്കാടി പഞ്ചായത്ത് സ്വദേശിനി
കാസര്കോട് മെഡിക്കല് കോളേജില് നിന്ന് രോഗമുക്തി നേടിയവര്
ജൂണ് 19 ന് കോവിഡ് സ്ഥിരീകരിച്ച 58 വയസുള്ള മീഞ്ച പഞ്ചായത്ത് സ്വദേശി, 59 വയസുള്ള ഉദുമ പഞ്ചായത്ത് സ്വദേശി, ജൂണ് 21 ന് കോവിഡ് സ്ഥിരീകരിച്ച മംഗല്പാടി പഞ്ചായത്തിലെ ഏഴ് വയസുള്ളകുട്ടി (എല്ലാവരും മഹാരാഷ്ട്രയില് നിന്നെത്തിയവര്), ജൂണ് 20 ന് രോഗം സ്ഥിരീകരിച്ച 39 വയസുള്ള കാറഡുക്ക പഞ്ചായത്ത് സ്വദേശി, ജൂണ് 21 ന് കോവിഡ് സ്ഥിരീകരിച്ച 38 വയസുള്ള പള്ളിക്കര പഞ്ചായത്ത് സ്വദേശി( ഇരുവരും ദുബായില് നിന്നെത്തിയവര്), ജൂണ് 20 ന് കോവിഡ് സ്ഥിരീകരിച്ച 30 വയസുള്ള ചെങ്കള പഞ്ചായത്ത് സ്വദേശി, ജൂണ് 21 ന് രോഗം സ്ഥിരീകരിച്ച 44 വയസുള്ള ചെങ്കള പഞ്ചായത്ത് സ്വദേശി (ഇരുവരും കുവൈത്തില് നിന്നെത്തിയവര്)
പരിയാരം മെഡിക്കല് കോളേജില് നിന്ന് രോഗമുക്തി നേടിയ ആള്
കുവൈത്തില് നിന്നെത്തി ജൂണ് 20 ന് കോവിഡ് പോസിറ്റീവായ 47 വയസുള്ള അജാനൂര് പഞ്ചായത്ത് സ്വദേശി എന്നിവര്ക്കാണ് കോവിഡ് നെഗറ്റീവായത്
Post a Comment