JHL

JHL

പുത്തിഗെയിൽ വ്യാജ ഒപ്പിട്ട് കുടുംബശ്രീ അക്കൗണ്ടന്റ് ലക്ഷങ്ങൾ തട്ടിയെടുത്തതായി കണ്ടെത്തി. നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചു മുസ്ലിം ലീഗ് പഞ്ചായത്ത് ധർണ്ണ നടത്തി; എന്നാൽ ഉദ്യോഗസ്ഥനെ പുറത്താക്കിയതായി പഞ്ചായത്ത് അധികൃതർ; യുഡിഎഫ് സമരങ്ങൾ രാഷ്ട്രീയപ്രേരിതമെന്നും ആക്ഷേപം


പുത്തിഗെ (True News, July 3,2020): വ്യാജ ഒപ്പിട്ട് ലക്ഷങ്ങൾ തട്ടിയ  കുടുംബശ്രീ അക്കൗണ്ടന്റിനെ പുറത്താക്കിയതായി പുത്തിഗെ പഞ്ചായത്ത് ഭരണസമിതി അധികൃതർ അറിയിച്ചു.   പുത്തിഗെ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ചെയർ പേഴ്സൺ മെമ്പർ സെക്രട്ടറി എന്നിവരുടെ വ്യാജ ഒപ്പിട്ടു കൊണ്ട് 6, 48, 800 രൂപ തിരിമറി നടത്തിയ കുടുംബശ്രീ അക്കൗണ്ടണ്ട്  സുനിൽ പി കട്ടത്തടുക്കയെയാണ്‌  അന്വേഷണവിധേയമായി പഞ്ചായത്ത് പ്രസിഡണ്ട് കുടുംബശ്രീ ചെയർപേഴ്സൺ എന്നിവരുടെ ശുപാർശയാൽ കുടുംബശ്രീ ജില്ലാ മിഷൻ   നീക്കം ചെയ്തത് 
കുടുംബശ്രീ ജില്ലാ മിഷൻ ഓഡിറ്റ് ടീം നടത്തിയ 2019-2020 സാമ്പത്തിക വർഷത്തെ കണക്കുകൾ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ ക്രമക്കേടുകൾ കണ്ടെത്തുകയും രണ്ട് അക്കൗണ്ടുകളിൽ നിന്നായി മേൽ പറഞ്ഞ തുക ബന്ധപ്പെട്ടവരുടെ വ്യാജ ഒപ്പിട്ട് പിൻവലിക്കുകയും ചെയ്തതായി കണ്ടെത്തിയിരുന്നു.  പിൻവലിച്ച തുകയ്ക്ക് വൗച്ചറുകളോ മറ്റു അനുനബന്ധ തെളിവുകളോ   ഹാജരാക്കുവാൻ അക്കൗണ്ടന്റിനു  സാധിച്ചില്ല. ഓഡിറ്റ് ടീമിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൻ മേൽ കുടുംബശ്രീ അക്കൗണ്ടന്റിനോട്  വിശദീകരണം ആവശ്യപ്പെട്ടപ്പോൾ ചെയർപേഴ്സൺ ന്റെയും,  മെമ്പർ സെക്രട്ടറിയുടെയും വ്യാജ ഒപ്പിട്ട്   തുക പിൻവലിച്ചതായി സമ്മതിക്കുകയും ആയത് രേഖാമൂലം പഞ്ചായത്ത് പ്രസിഡണ്ടിനും  ചെയർപേഴ്സണും എഴുതി നൽകുകയും ചെയ്തു.  മേൽ പറഞ്ഞ തുക കുടുംബശ്രീ അക്കൗണ്ടിലേക്ക് പ്രതി തിരിച്ചെടുക്കുകയും ചെയ്തതായാണ് പഞ്ചായത്തധികൃതർ പറഞ്ഞു.. യഥാസമയം പഞ്ചായത്ത് ഭരണസമിതി വിഷയത്തിൽ ഇടപെടുകയും പോലീസിൽ പരാതിപ്പെടുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ്  പ്രതിയായ സുനിൽ പി കട്ടത്തടുക്കയെ  ജോലിയിൽനിന്ന് 03-07-2020 നു  ഉച്ചക്ക് മുമ്പ് നീക്കം ചെയ്തുകൊണ്ട്  കുടുംബശ്രീ ജില്ലാ കോഡിനേറ്റർ ഉത്തരവിറക്കിയതെന്നും ഇവർ വ്യക്തമാക്കി. 
നേരത്തെ കൃത്രിമം നടത്തിയ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു പുത്തിഗെ പഞ്ചായത്ത് മുസ്ലിം ലീഗ്   പഞ്ചായത്ത് ഓഫീസിൽ ധർണ   നടത്തിയിരുന്നു.   അഴിമതിക്കെതിരെ നടപടിയെടുക്കുന്നതിൽ പഞ്ചായത്ത് അലംഭാവം കാട്ടിയെന്നാരോപിച്ചായിരുന്നു ഇത്.
എന്നാൽ ഉത്തരവിനു ശേഷം  തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട് യുഡിഎഫ് നടത്തിയ പഞ്ചായത്ത് ധർണ തികച്ചും  രാഷ്ട്രീയപ്രേരിതവുമാണെന്നു പഞ്ചായത്ത് ഭരണസമിതി പ്രസ്താവനയിൽ പറഞ്ഞു

Advertisement 
ഇന്ത്യയിലെ മികച്ച യൂണിവേഴ്സിറ്റിയായ ജെയിൻ യൂണിവേഴ്സിറ്റിയുടെ തൊഴിലധിഷ്ഠിത കോഴ്‌സുകൾ കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള പ്ലസ് വൺ / പ്ലസ് ടു കോഴ്‌സുകൾ കുമ്പള മഹാത്മാ കോളേജിൽ ഈ അധ്യയന വർഷം മുതൽ 
കുമ്പള : ഹയർ സെക്കണ്ടറി കൊമേഴ്‌സ് ഹ്യൂമാനിറ്റീസ് കോഴ്‌സുകളോടൊപ്പം ഇന്ത്യയിലെ ഏറ്റവും മികച്ച ഡീംഡ് യൂണിവേഴ്സിറ്റിയായ ജെയിൻ യൂണിവേഴ്സിറ്റിയുടെ ഡിപ്ലോമ / സർട്ടിഫിക്കറ്റ് കോഴ്‌സുകൾ കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള പ്ലസ് വൺ ബാച്ചുകൾ ഈ വർഷം മുതൽ കുമ്പള മഹാത്മാ കോളേജിൽ ആരംഭിക്കുന്നു. അക്കൗണ്ടിംഗ്, ഇൻഫോർമേഷൻ ടെക്നോളജി ,മാനേജ്‌മെന്റ് തുടങ്ങിയ മേഖലകളിലെ ന്യൂ ജനറേഷൻ ജോബ് ഓറിയന്റഡ് കോഴ്‌സുകളാണ് ഇക്കൊല്ലം മുതൽ പ്ലസ് ടുവിനോടൊപ്പം നൽകുന്നത്.  . കൂടാതെ പെൺകുട്ടികൾക്കായി പാരാ മെഡിക്കൽ , ടീച്ചേർസ് ട്രെയിനിങ് കോഴ്‌സുകളും ഹയർസെക്കന്ഡറിയോടൊപ്പം ഉൾപ്പെടുത്തിയിരിക്കുന്നു. 
ഓൺലൈനായും ഓഫ്‌ലൈനായും പഠിക്കാൻ പറ്റുന്ന ഈ ബാച്ചുകളിലേക്ക് അഡ്മിഷൻ ജൂലൈ ഒന്ന് മുതൽ ആരംഭിക്കുന്നു.
ഹയർ സെക്കന്ററി കോഴ്സുകൾക്ക് അഡ്മിഷൻ നേടുന്ന വിദ്യാർത്ഥികൾക്ക് തൊഴിലധിഷ്ഠിത അക്കൗണ്ടിംഗ് ,മാനേജ്‌മെന്റ് കോഴ്‌സുകൾക്ക് ട്യൂഷൻ ഫീസ് നൂറു ശതമാനം ഇളവ് ലഭിക്കും.ടീച്ചേർസ് ട്രെയിനിങ്, പാരാ മെഡിക്കൽ കോഴ്സുകൾക്ക് കോഴ്സ് ഫീസിന്റെ അമ്പതു ശതമാനവും ഇളവ് ലഭിക്കും.
തൊഴിലധിഷ്ഠിത കോഴ്‌സുകളുടെ സർട്ടിഫിക്കറ്റുകൾ ഇന്ത്യയിലും ഗൾഫ് രാജ്യങ്ങളിലും മറ്റു വിദേശ രാജ്യങ്ങളിലും അഗീകരിക്കപ്പെട്ടിട്ടുള്ളതും നൂറിലധികം രാജ്യങ്ങളുടെ എംബസ്സികളിൽ അറ്റെസ്റ്റു ചെയ്യാവുന്നതുമാണ്.
ലളിതമായ സിലബസോടുകൂടിയ കോഴ്‌സുകൾക്ക് നാൽപ്പതു ശതമാനം ഇന്റെർണൽ മാർക്കുണ്ട്. കൂടാതെ പ്രാക്ടിക്കൽ പഠനങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുകയും ചെയ്യുന്നുണ്ട് 
ക്ലാസ്റൂം ടീച്ചിങ്ങിനു പുറമെ യൂണിവേഴ്സിറ്റി നേരിട്ട് നൽകുന്ന ഓൺലൈൻ ക്ലാസ്സുകളും ലഭ്യമാണ്.വിജയകരമായി കോഴ്സ് പൂർത്തിയ്ക്കുന്നവർക്കു പ്ലേസ്‌മെന്റു, ജോബ് ഫയർ തുടങ്ങിയവയും ജെയിൻ യൂണിവേഴ്സിറ്റി ഓഫർ ചെയ്യ്യുന്നുണ്ട്.
പ്ലസ് ടു കഴിഞ്ഞ ഉടനെ ഒരു തൊഴിൽ സ്വപ്നം കാണുന്നവർക്ക് ഏറ്റവും അനുയോജ്യമായ തരത്തിലാണ് കോഴ്സ് തയ്യാറാക്കിയിട്ടുള്ളത്.

No comments