JHL

JHL

ഡെങ്കിപ്പനി വ്യാപകമാകുമ്പോൾ കുമ്പള ടൗണിൽ മാലിന്യനിക്ഷേപം:വ്യാപാരികൾ പകർച്ചവ്യാധി ഭീഷണിയിൽ.

കുമ്പള(True News 3 July 2020): കുമ്പളയുടെ ഹൃദയഭാഗത്ത് ഓട്ടോ സ്റ്റാൻഡിന് പിറകുവശം സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് മാലിന്യം നിക്ഷേപ കേന്ദ്രമാകുന്നത് തൊട്ടടുത്തുള്ള  വ്യാപാരികൾക്ക് ദുരിതമാകുന്നു.

 മഴ കനത്തതോടെ മാലിന്യം ചീഞ്ഞളിഞ്ഞു അഴുക്ക് വെള്ളം ടൗണിലേക്ക് ഒഴുകാൻ തുടങ്ങിയത് ടൗൺ പകർച്ചവ്യാധി ഭീഷണിയിളുമായി. കുമ്പളയിലും, പരിസരപ്രദേശങ്ങളിലും ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ മാലിന്യ നിക്ഷേപം പൊതു ജനങ്ങൾക്കും ആരോഗ്യ ഭീഷണി ഉയർത്തുന്നുണ്ട്.

 ഒഴിഞ്ഞുകിടക്കുന്ന സ്ഥലമായതിനാലാണ് രാത്രിയുടെ മറവിൽ ഇവിടെ മാലിന്യം നിക്ഷേപിക്കുന്നത്. കഴിഞ്ഞവർഷം വേനൽക്കാലത്ത് മാലിന്യത്തിന് തീ പിടിച്ച് കടകൾ കത്തിനശിച്ചിരുന്നു. ഇതേതുടർന്ന് ബന്ധപ്പെട്ടവർക്ക് മാലിന്യനിക്ഷേപം തടയണമെന്നാവശ്യപ്പെട്ട് മർച്ചൻറ് യുത്ത് വിംഗ് പരാതി നൽകിയിരുന്നുവെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് പറയുന്നു.

 മാലിന്യം നീക്കം ചെയ്യാൻ ബന്ധപ്പെട്ടവർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മർച്ചന്റ് യുത്ത് വിംഗ് ഭാരവാഹികൾ  ആവശ്യപ്പെട്ടു.

.

No comments