ജില്ലയിലെ ആദ്യത്തെ കോവിഡ് മരണം;ഇന്നലെ പ്രാഥമിക പരിശോധനയിൽ കോവിഡ് കണ്ടത്തിയ മൊഗ്രാൽ പുത്തൂരിലെ വ്യാപാരിയുടെ മരണം കോവിഡ് മൂലമാണെന്ന് കേന്ദ്ര സർവകലാശാല ലാബിൽ നടത്തിയ പരിശോധനയിൽ സ്ഥിരീകരിച്ചു.സംസ്ഥാനത്ത് മരണസംഖ്യ ഇരുപത്തിയെട്ടായി
തിരുവനന്തപുരം (True News, July 8,2020):ജില്ലയിലെ ആദ്യത്തെ കോവിഡ് മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു.ഇന്നലെ പ്രാഥമിക പരിശോധനയിൽ കോവിഡ് കണ്ടത്തിയ മൊഗ്രാൽ പുത്തൂരിലെ വ്യാപാരിയുടെ മരണം കോവിഡ് മൂലമാണെന്ന് കേന്ദ്ര സർവകലാശാല ലാബിൽ നടത്തിയ പരിശോധനയിൽ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് മരണസംഖ്യ ഇരുപത്തിയെട്ടായി. ഇയാളുടെ സ്രവം ട്രൂ നാറ്റ് ടെസ്റ്റ് നടത്തിയതിൽ രോഗം പ്രാഥമികമായി കണ്ടെത്തിയിരുന്നെങ്കിലും ഇന്നാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്,
മൊഗ്രാല്‍ പുത്തൂര്‍ കോട്ടക്കുന്ന് സ്വദേശിയായ അബ്ദുള്‍ റഹിമാന്‍ ചൊവ്വാഴ്ച വൈകിട്ടോടെയാണ് മരിച്ചത്. വര്‍ഷങ്ങളായി ഹുബ്ലിയില്‍ വ്യാപാരം നടത്തി വരികയായിരുന്നു.ഇന്നലെ ഉച്ചയോടെ ആംബുലന്‍സില്‍ തലപ്പാടിയിലെത്തുകയും പിന്നീട് ടാക്‌സിയില്‍ ജനറല്‍ ആശുപത്രിയില്‍ എത്തുകയായിരുന്നു. അല്‍പസമയത്തിനുള്ളില്‍ മരണം സംഭവിച്ചു.
പരിശോധനാ ഫലം ഉറപ്പിക്കുന്നതിനായി മൃതദേഹത്തില്‍നിന്നെടുത്ത സ്രവം പെരിയയിലുള്ള കേന്ദ്ര സര്‍വകലാശാലാ ലാബിലേയ്ക്ക് അയയ്ക്കുകയും ഇന്ന് ഫലം വരികയും ചെയ്തു.ഇതോടെയാണ് അബ്ദുള്‍ റഹിമാന്റെ മരണം കോവിഡ് മൂലമാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചത്
Post a Comment