JHL

JHL

കേരളത്തിൽ കോവിഡ് കേസുകളിൽ കുതിച്ചു ചാട്ടം; ഇന്ന് സ്ഥിരീകരിച്ചത് 301 പേർക്ക്; 90 പേർക്ക് സമ്പർക്കം വഴി;കാസർഗോഡ് നാല് പേർക്ക് കോവിഡ്

കാസർഗോഡ് / തിരുവനന്തപുരം (|True News, July8,2020): കേരളത്തിൽ കോവിഡ്   കേസുകളുടെ കേസുകളുടെ എണ്ണത്തിൽ വൻ വർധന.ആദ്യമായി ഒരു ദിവസം റിപ്പോർട്ട് ചെയ്ത  കോവിഡ് രോഗികളുടെ എണ്ണം മുന്നൂറു കടന്നു.ഇന്നു 301 കേസുകൾ റിപ്പോർട്ട് ചെയ്തു. കാസറഗോഡിന് നേരിയ ആശ്വാസം. രോഗം റിപ്പോർട്ട് ചെയ്തത് നാലുപേർക്ക് മാത്രം,ഏഴു  പേർ രോഗ മുക്തി നേടി. കേരളത്തിൽ ആകെ 107 ഇന്ന് പേരാണ് രോഗമുക്തി നേടിയത്.ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചതാണിത്
കോവിഡ് സ്ഥിരീകരിച്ചത് ജില്ലാ അടിസ്ഥാനത്തിൽ 
തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 64 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 46 പേര്‍ക്കും, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 25 പേര്‍ക്ക് പേര്‍ക്ക് വീതവും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 22 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 20 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 18 8 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 16 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും,വയനാട് ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും, കാസര്‍കോട് 4 പേര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 99 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 95 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 107 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
ജില്ലയിൽ ഇന്ന് നാലുപേർക്ക് കൂടി കോവിഡ്;എല്ലാവരും വിദേശത്തു നിന്ന് വന്നവർ  
ജില്ലയില്‍ ഇന്ന്നാല് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച എല്ലാവരും വിദേശത്ത് നിന്ന് വന്നവരാണെന്ന് ഡി എം ഒ ഡോ എ വി രാംദാസ് അറിയിച്ചു
ജൂണ്‍ നാലിന് സൗദിയില്‍ നിന്ന് വന്ന മഞ്ചേശ്വരം പഞ്ചായത്തിലെ 55 വയസുള്ള സ്ത്രിയ്ക്കും അവരുടെ പേരക്കുട്ടി യായ ഒരു വയസുള്ള ആണ്‍കുട്ടിക്കും ജൂണ്‍ 24 ന് കുവൈത്തില്‍ നിന്ന് വന്ന 39 വയസുള്ള കാഞ്ഞങ്ങാട് നഗരസഭാ സ്വദേശിയ്ക്കും ഒമാനില്‍ നിന്നു വന്ന 49 വയസുള്ള പള്ളിക്കര പഞ്ചായത്ത് സ്വദേശിയ്ക്കുമാണ് കോവിഡ് പോസിറ്റീവായത്.

No comments