JHL

JHL

മൊഗ്രാൽ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ എൻ എസ് എസ് യൂണിറ്റ് : ബ്രേയ്ക് ദി ചെയിൻ ഡയറി വിതരണം ചെയ്തു.

മൊഗ്രാൽ(True News, July8,2020) കോവിഡ്-19 വ്യാപനം അനുദിനം വർദ്ദിച്ചു വരുന്ന സാഹചര്യത്തിൽ അവശ്യ സാധനങ്ങൾക്കായി കടകളിൽ വരുന്നവരുടെ യും, വാഹനങ്ങളിൽ യാത്ര ചെയ്യുന്നവരുടെയും വിശദാംശങ്ങൾ എഴുതി വെക്കുന്നതിനായി മൊഗ്രാൽ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ എൻ എസ് എസ് യൂണിറ്റ് ബ്രേക്ക് ദി ചെയിൻ ഡയറി പുറത്താക്കി.
മൊഗ്രാൽ ടൗണിൽ നടന്ന ചടങ്ങിൽ സ്കൂൾ പി ടി എ പ്രസിഡണ്ട് സയ്യിദ് ഹാദി തങ്ങൾ മൊഗ്രാൽ, ഓട്ടോ ഡ്രൈവർ ബഷീറിന് ഡയറി നൽകി വിതരണോദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പാൾ ഉമേഷ്‌ സിജി,എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ബിൻസി പി എസ്, ഹൈസ്കൂൾ ഇൻചാർജ് രാജേഷ് മാസ്റ്റർ, ഡോക്ടർ കദീജത്ത് ഫിർഷാന, മുഹമ്മദ് അബ്‌കോ, പി എ ആസിഫ്, അബ്ബാസ്, എം എ മൂസ, റിയാസ് മൊഗ്രാൽ, മൻസൂർ കെ എം, സാഹിർ കോട്ട എന്നിവർ സംബന്ധിച്ചു.

No comments