JHL

JHL

കുമ്പള ഡോക്‌ടേർസ് ഹോസ്പിറ്റൽ എസ് എസ് എൽ സി A+ വിദ്യാർത്ഥികളെ അനുമോദിച്ചു

കുമ്പള(True News, July 8, 2020): കുമ്പള ഡോക്‌ടേർസ് ഹോസ്പിറ്റലിൻ്റ നേതൃത്വത്തിൽ ഈ വർഷം എസ് എസ് എൽ സി പരീക്ഷ യിൽ മുഴുവൻ വിഷയങ്ങളിലും A+ നേടിയ കുമ്പള,ഷിറിയ,കൊടിയമ്മ, അംഗടിമുഗർ, സൂരംബയൽ ഹൈസ്കൂളുകളിലെ വിദ്യാർത്ഥികളെ അനുമോദിച്ചു ഉപഹാരം, ഒരു വർഷത്തേക്കുള്ള ഡിസ്കൗണ്ട് കാർഡ്, ക്യാഷ് അവാർഡ്‌ എന്നിവ വിതരണം ചെയ്തു
 കുമ്പള ഗ്രാമ പഞ്ചായത്ത് വിദ്യഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എ.കെ ആരിഫ് അദ്ധ്യക്ഷത വഹിച്ചു ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.എൽ പുണ്ടരികാക്ഷ ഉൽഘാടനം ചെയ്തു യൂസുഫ് ഉളുവാർ സ്വാഗതം പറഞ്ഞു ഗ്രാമ പഞ്ചായത്ത് അംഗം  സുജിത്ത് റൈ, ഡോ: പ്രിയ ,ആശുപത്രി ജനറൽ മാനേജർ മിഥുൻ എ, കുമ്പള ഹയർസെക്കൻ്ററി സ്കൂൾ പി.ടി.എ പ്രസിഡൻറ് അഹ്മദ് അലി കുമ്പള, ബി.എ റഹ്മാൻ ആരിക്കാടി സംസാരിച്ചു.

Advertisement:

No comments