Header Ads

test

ഖുർആൻ മുഴുവനായും മനഃപാഠമാക്കിയ പതിനാലുകാരൻ മുഫീദിനെ ഖിളർ മസ്ജിദ് കമ്മിറ്റി സ്നേഹോപഹാരം നൽകി അനുമോദിക്കും.

മൊഗ്രാൽ(True News, July8,2020): ഖുർആൻ മുഴുവനും ഹൃദിസ്ഥമാക്കി നാട്ടുകാരുടെ പ്രശംസ പിടിച്ചു പറ്റുകയാണ് മൊഗ്രാൽ കടപ്പുറം മഹമൂദ്-ഫസ് രി ദമ്പതികളുടെ മകൻ പതിനാലുകാരനായ ഹാഫിള് അബ്ദുൽ മർജാൻ മുഫീദ്. കുമ്പോൾ ഹിഫ്ളുൽ ഖുർആൻ കോളേജിൽ നിന്നാണ് മുഫീദ് മൂന്നുവർഷത്തെ കോഴ്സിൽ രണ്ടു വർഷം കൊണ്ട് തന്നെ ഖുർആൻ മുഴുവനായും മനഃപാഠമാക്കി ഹാഫിള് പട്ടം കരസ്ഥമാക്കിയത്.  
മൊഗ്രാൽ കടപ്പുറം ഖിളർ മസ്ജിദ് മഹല്ല് അംഗമാണ് മുഫീദിന്റെ കുടുംബം. പിതാവ് മഹമൂദ് സൗദി അറേബ്യയിലാണ്. വെള്ളിയാഴ്ച (10-07-20) ജുമുഅ നമസ്കാരാനന്തരം ഹാഫിള് മുഫീദിനെ ഖിളർ മസ്ജിദ് കമ്മിറ്റി സ്നേഹോപഹാരം നൽകി അനുമോദിക്കുമെന്ന് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. 

Advertisement

No comments