JHL

JHL

ദക്ഷിണ കന്നഡ ജില്ലയിൽ വ്യാഴാഴ്ച മുതൽ സമ്പൂർണ്ണ ലോക്ക് ഡൗൺ;ജില്ല പരിപൂർണമായി അടച്ചിടും


മംഗളൂരു (True News, July 13.2020): ദക്ഷിണ കന്നഡ ജില്ലയിൽ  വ്യാഴാഴ്ച മുതൽ സമ്പൂർണ്ണ ലോക്ക് ഡൗൺ.  ഒരാഴ്ചത്തേക്കാണ് ലോക്ക് ഡൌൺ പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലയുടെ ചുമതലയുള്ള മന്ത്രി കോട്ട ശ്രീനിവാസ റാവു വീഡിയോ കോൺഫെറെൻസിങ്ങിലൂടെയാണ് ഇതറിയിച്ചത്.     അവശ്യ സാധനങ്ങൾ വാങ്ങുന്നതിനായി രണ്ടു ദിവസം അനുവദിച്ചിരിക്കുകയാണ്. മുഖ്യ മന്ത്രിയോടും ജില്ലയിൽ രാഷ്ട്രീയ പ്രതിനിധികളോടും ചർച്ച ചെയ്തതിന്റെ അടിസ്ഥാനത്തിൽ ലോക്ക് ഡൗൺ അത്യാവശ്യമാണെന്ന് ബോധ്യപ്പെട്ടതിനെ തുടർന്നാണ്  ലോക്ക് ഡൌൺ പ്രഖ്യാപിക്കുന്നത്. പൊതുജനങ്ങൾ പൂർണ്ണമായും സഹകരിക്കണം. അദ്ദേഹം ആവശ്യപ്പെട്ടു.
ജില്ലാ പൂർണ്ണമായും അടച്ചിടും. കടകളും സ്ഥാപങ്ങളും പ്രവർത്തിക്കില്ല. 
അടിയന്തിര ആവശ്യങ്ങൾക്കല്ലാതെ ജനങ്ങൾ പുറത്തിറങ്ങാൻ അനുവദിക്കില്ല.
കോവിഡ് വ്യാപനം തീവ്രമായ പശ്ചാത്തലത്തിലാണ് തീരുമാനം. ചൊവ്വാഴ്ച മുതൽ ബാംഗ്ലൂർ, ബാംഗ്ലൂർ റൂറൽ ജില്ലകളിലും സമ്പർന്ന ലോക്ക് ഡൌൺ പ്രഖ്യാപിച്ചിട്ടുണ്ട് 

No comments