JHL

JHL

ഞായറാഴ്ച കണ്ണൂരിൽ മരിച്ച മുൻ വനിതാ പഞ്ചായത്ത് പ്രസിഡന്റിന് കോവിഡ് സ്ഥിരീകരിച്ചു; കോട്ടയത്തും ഒരു മരണം;സംസ്ഥാനത്ത് കോവിഡ് മരണം 33 ആയി


കണ്ണൂർ/കോട്ടയം(True News, July13,2020): പരിയാരത്ത് നിരീക്ഷണത്തിലിരിക്കെ മരിച്ച സ്ത്രീക്ക് കൊവിഡ് സ്ഥിരീകരിച്ചു. കുന്നോത്തുപറമ്ബ് മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഹജ്ജുമ്മ(63)ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഏറെക്കാലമായി അര്‍ബുദത്തിന് ചികിത്സയിലായിരുന്ന ഇവര്‍ ഇന്നലെയാണ് പരിയാരം മെഡിക്കല്‍ കോളേജില്‍ വെച്ച്‌ മരിച്ചത്. ഇവരുടെ ഭര്‍ത്താവിനും കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ രോഗ ഉറവിടം കണ്ടെത്തിയിട്ടില്ല. കൊവിഡ് സ്ഥിരീകരിക്കുന്നതിന് മുമ്ബ് പാനൂരിലും, കോഴിക്കോടും നടന്ന ചില ചടങ്ങുകളില്‍ പങ്കെടുത്തിരുന്നു. ഇദ്ദേഹത്തിന്‍്റെ ആരോഗ്യനിലയും ഗുരുതരമാണ്.

കോട്ടയത്തും ഒരു കോവിഡ് മരണം.. കോട്ടയം പാറക്കത്തോട് സ്വദേശി അബ്ദുള്‍ സലാം(71) ആണ്മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയി ലായിരുന്ന ഇദ്ദേഹത്തിന് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല. ഓട്ടോ ഡ്രൈവറായിരുന്നു. ഇദ്ദേഹത്തിന് വൃക്കരോഗവും പ്രമേഹവും ഉണ്ടായിരുന്നു.ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണം 33 ആയി.
അതേസമയം വിദേശത്ത് നിന്നെത്തി തിരൂരിലെ സര്‍ക്കാര്‍ ക്വാറന്‍റീന്‍ കേന്ദ്രത്തില്‍ നിരീക്ഷണത്തില്‍ കഴിയവേ കുഴഞ്ഞു വീണ് മരിച്ച തിരൂര്‍ അന്നാര സ്വദേശി താണിക്കാട്ട് അന്‍വറിന്‍റെ കൊവിഡ് പരിശോധനാഫലം നെഗറ്റീവാണ്.
യുഎഇയില്‍ നിന്നെത്തിയ ഇയാള്‍ കഴിഞ്ഞ പത്ത് ദിവസമായി തിരൂരിലെ ക്വാറന്‍റീന്‍ കേന്ദ്രത്തില്‍ നിരീക്ഷണത്തിലായിരുന്നു. അതിനിടെയാണ് കുഴഞ്ഞുവീണ് മരിച്ചത്.  

No comments