JHL

JHL

കുമ്പള പോലീസിന്റെ മദ്യ വേട്ട; ഇന്നോവയിൽ കടത്തുകയായിരുന്ന മൂവായിരത്തോളം പാക്കറ്റ് വിദേശമദ്യവുമായി യുവാവ് പിടിയിൽ

കുമ്പള (True News, July 13,2020): രണ്ടായിരത്തഞ്ഞൂറിലധികം  കുപ്പി അനധികൃത വിദേശമദ്യവുമായി യുവാവിനെ പോലീസ് പിടികൂടി. നവീൻ ആണ് പിടിയിലായത്.
 അംഗഡിമുഗർ പാലത്തിനു സമീപം വെച്ചാണ്  ഇന്നോവ കാറിൽ കടത്തുകയായിരുന്നു മദ്യം പിടികൂടിയത്. 51 കേയ്സുകളിലായി  2688 പാക്കറ്റ്   വിദേശ  മദ്യമാണ് പിടികൂടിയത്. കെ എൽ 14 എക്സ് 2821 നമ്പർ ഇന്നോവയിലായിരുന്നു കടത്ത്.  രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കുമ്പള സി.ഐ. പ്രമോദ്, എസ് ഐ സന്തോഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പരിശോധന നടത്തിയത്.  
മദ്യവും  ഇന്നോവ കാറും പോലീസ് കസ്റ്റഡിയിലെടുത്തു. ലോക്ക് ഡൌൺ പ്രഖ്യാപിച്ചതിനെ തുടർന്ന് മദ്യ ലഭ്യത കുറഞ്ഞ സാഹചര്യത്തിൽ അനധികൃത മദ്യ വിൽപ്പന വർധിച്ചിരിക്കുകയാണ്. പോലീസും എക്സൈസും പരിശോധന ശക്തമാക്കിയിട്ടുണ്ട്.
Advertisemt : 

No comments