JHL

JHL

കച്ചവട സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് മാസ്‌കും കയ്യുറയും നിർബന്ധം;ലംഘിച്ചാൽ ഏഴുദവസത്തേക്ക് കടയടപ്പിക്കുമെന്നു ജില്ലാ കളക്ടർ;കർണാടകയിൽ നിന്നുള്ള പഴം പച്ചക്കറി എന്നിവക്കും നിരോധം;ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ രണ്ടു കുമ്പള സ്വദേശികൾ

 
കാസറഗോഡ് (True News, July 13,2020): 

വ്യാപാരികൾക്ക് കർശന നിർദേശവുമായി ജില്ലാ കളക്ടർ സജിത്ത് ബാബു.കച്ചവട സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് നിര്‍ബന്ധമായും മാസ്‌കും കയ്യുറയുംധരിക്കണം. ഇതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ കണ്ടെത്തിയാല്‍ കടകള്‍ ഏഴ് ദിവസത്തേയ്ക്ക് അടപ്പിക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പിന്നീട് അണുവിമുക്തമാക്കിയതിന് ശേഷം മാത്രമേ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കുവെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അറിയിച്ചു. കടകള്‍ക്ക് മുന്നില്‍ ആളുകള്‍ കൂട്ടം കൂടുന്നത് തടയാന്‍ കടയുടമകള്‍ ശ്രദ്ധിക്കണം.
പച്ചക്കറി പഴം വ്യാപാരികൾക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.അതിനാല്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയിലേക്ക് വരുന്ന ലോറികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.കഴിഞ്ഞ ദിവസം കോവിഡ് 19 സ്ഥിരീകരിച്ചവരില്‍ എട്ടുപേരുടെ രോഗ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല. ലോക് ഡൗണ്‍കാലത്ത് ജനങ്ങള്‍ പ്രകടിപ്പിച്ച ഉന്നത ഉത്തരവാദിത്വബോധം വീണ്ടും ആവശ്യം വരുന്ന സമയമാണ് ഇനിയുള്ള ദിവസങ്ങള്‍.ജില്ലയില്‍ പുതിയതായി നിയന്ത്രണങ്ങളൊന്നും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും അനാവശ്യ യാത്രകളും കൂട്ടം കൂടലും നിര്‍ബന്ധമായും ജനങ്ങള്‍ ഒഴിവാക്കണമെന്നും ജില്ലാ ഭരണകൂടം ആവശ്യപ്പെടുന്ന നിബന്ധനകള്‍ എല്ലാവരും പാലിക്കണമെന്നും കളക്ടര്‍ അറിയിച്ചു. കളക്ടറുടെ നിർദേശം വന്നതിനെത്തുടർന്ന്.കർണാടകയിൽ നിന്നും പഴം പച്ചക്കറി വരവ് നിലച്ചു.കോവിഡ് 19 സമൂഹവ്യാപന സാധ്യത ഉളളതിനാല്‍ കാസര്‍കോട് ജില്ലയില്‍ ജൂലൈ 14 മുതല്‍ ജൂലൈ 17 വരെ മത്സ്യബന്ധനവും മത്സ്യവിപണനവും നിരോധിച്ചതായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
ജില്ലയില്‍ ഒമ്പത് പേര്‍ക്ക് കൂടി കോവിഡ്
ഇന്ന് കോവിഡ് സ്ഥിരീകരിച്ചതിൽ രണ്ടു കുമ്പള സ്വദേശികൾ,മൊഗ്രാൽ പുത്തൂർ പഞ്ചായത്തിൽ ഒരാൾ കാസറഗോഡ് മുനിസിപ്പാലിറ്റിയിൽരണ്ടുപേർ എന്നിങ്ങനെ അടക്കം ഒൻപതാണ്
നീലേശ്വരം നഗരസഭയിലെ ആരോഗ്യ പ്രവര്‍ത്തകനടക്കം ജില്ലയില്‍ ഇന്ന് (ജൂലൈ 13) ഒമ്പത് പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.ഏഴ് പേര്‍ വിദേശത്ത് നിന്നെത്തിയവരും ഒരാള്‍ ഇതര സംസ്ഥാനത്ത് നിന്നെത്തിയതും ഒരാൾ ‍ക്ക് സമ്പർ ക്കത്തിലൂടെയുമാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് ഡി എം ഒ ഡോ എ വി രാംദാസ് അറിയിച്ചു.
വിദേശത്ത് നിന്നെത്തിയവർ
ജൂണ്‍ 24 ന് ഖത്തറില്‍ നിന്ന് വന്ന 58 വയസുള്ള കുമ്പള പഞ്ചായത്ത് സ്വദേശി, ജൂണ്‍ 27 ന് വന്ന 30 വയസുള്ള മൊഗ്രാൽ പുത്തൂര്‍ പഞ്ചായത്ത് സ്വദേശി, ജൂണ്‍ 21 ന് വന്ന 34 വയസുള്ള ചെമ്മനാട് പഞ്ചായത്ത് സ്വദേശി,ജൂലൈ ഒന്നിന് വന്ന 22 വയസുള്ള കാസർ‍കോട് നഗരസഭ സ്വദേശി, ജൂണ്‍ 26 ന് വന്ന 35 വയസുള്ള മുളിയാര്‍ പഞ്ചായത്ത് സ്വദേശി(എല്ലാവരും ദുബായിൽ ‍ നിന്ന് വന്നവര്‍), ജൂണ്‍ 24 ന് ഒമാനില്‍ നിന്ന് വന്ന 28 വയസുള്ള കാസര്‍കോട് നഗരസഭാ സ്വദേശി, ജൂണ്‍ 25 ന് സൗദിയില്‍ നിന്ന് വന്ന 21 വയസുള്ള ചെങ്കള പഞ്ചായത്ത് സ്വദേശിനി
ഇതര സംസ്ഥാനത്ത് നിന്ന് വന്നത്
ജൂലൈ ഏഴിന് ബംഗളൂരുവില്‍ നിന്നെത്തിയ 35 വയസുള്ള കുമ്പള പഞ്ചായത്ത് സ്വദേശ
9 പേര്‍ക്ക് രോഗമുക്തി
പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്ന് രോഗമുക്തി നേടിയവര്‍:ജൂലൈ 27 ന് കോവിഡ് സ്ഥീരീകരിച്ച 25 വയസുള്ള കാഞ്ഞങ്ങാട് നഗരസഭ സ്വദേശിനി,ജൂലൈ ആറിന് പോസിറ്റീവായ കഞ്ഞങ്ങാട് നഗരസഭയിലെ നാല് വയസുള്ള രണ്ട് ആണ്‍കുട്ടികള്‍(എല്ലാവരും അബുദാബി),
ഉദയഗിരി സി എഫ് എല്‍ ടി സിയില്‍ നിന്ന് രോഗമുക്തി നേടിയവര്‍:ജൂലൈ രണ്ടിന് പോസിറ്റീവായ 30 വയസുള്ള ബേഡഡുക്ക പഞ്ചായത്ത് സ്വദേശി(കുവൈത്ത്)
തലശ്ശേരി ജനറല്‍ ആശുപത്രി:
ജൂലൈ മൂന്നിന് കോവിഡ് സ്ഥിരീകരിച്ച 25 വയസുള്ള പള്ളിക്കര പഞ്ചായത്ത് സ്വദേശി( ദുബായ്)
കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് രോഗമുക്തി നേടിയവർ: മെയ് 25 ന് പോസിറ്റീവായ 26 വയസുള്ള കുമ്പള പഞ്ചായത്ത് സ്വദേശി( മഹാരാഷ്ട്ര), ജൂലൈ അഞ്ചിന് പോസിറ്റീവായ 40 വയസുള്ള മീഞ്ച പഞ്ചായത്ത് സ്വദേശി(സമ്പര്‍ക്കം)
പടന്നക്കാട് കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ നിന്ന് രോഗമുക്തി നേടിയവർ ‍:ജൂലൈ ഒന്നിന് പോസിറ്റീവായ 27 വയസുള്ള നീലേശ്വരം നഗരസഭാ സ്വദേശി (കുവൈത്ത്),ജൂലൈ നാലിന് രോഗംസ്ഥിരീകരിച്ച 31 വയസുള്ള അജാനൂര്‍ പഞ്ചായത്ത് സ്വദേശി(ദുബായ്)

No comments