JHL

JHL

ദക്ഷിണ കന്നഡ ജില്ലയിൽ കൂടുതൽ കോവിഡ് രോഗികളുള്ളത് ഉള്ളാളിൽ;ഉള്ളാൾ നഗരസഭാ പരിധിയിൽ കൂടുതൽ നിയന്ത്രണങ്ങൾ



മംഗളൂരു (True News, July 13): ദക്ഷിണ കന്നഡ ജില്ലയിൽ കോവിഡ് രോഗികളുടെ സ്ഥല മാപ്പിംഗ് നടത്തി. കൂടുതൽ കോവിഡ് രോഗികളുള്ളത് ഉള്ളാളിൽ.  സ്ഥല മാപ്പിങ് നടത്തിയതിനെത്തുടർന്ന് അഡീഷണൽ ഡെപ്യൂട്ടി കമ്മിഷണർ എം.ജെ.രൂപ വ്യക്തമാക്കിയതാണിത്. മാപ്പിങ്ങിന്റെ അടിസ്ഥാനത്തിൽ കണ്ടൈൻമെൻറ് സോണുകൾ പുനർ നിർണയിക്കും. ജില്ലയിലാകെ 413 കണ്ടെയ്‌ൻമെന്റ് സോണുകളാണുള്ളത്. ഈ പ്രദേശങ്ങളിൽ ആശ വർക്കർമാർ കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ നടത്തിവരുന്നുണ്ടെന്നും അവർ വ്യക്തമാക്കി. രോഗവ്യാപനത്തെത്തുടർന്ന് ആരോഗ്യവകുപ്പ് കൂടുതൽ വൈറസ് ബാധയേറ്റവരുള്ള സ്ഥലം കണ്ടെത്തി വാർഡ് തിരിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. മംഗളൂരുവിലെ 30, 40, 41, 45, 47, 57 വാർഡുകളും ബണ്ട്വാൾ മുനിസിപ്പാലിറ്റി ടൗൺ, പുത്തൂർ മുനിസിപ്പാലിറ്റി പരിധി എന്നിവിടങ്ങളിലുമാണ് കൂടുതൽ കോവിഡ് ബാധിതരുള്ളത്. ഈ പ്രദേശങ്ങളിൽ പ്രത്യേക ആരോഗ്യസേന ബോധവത്കരണവും മറ്റ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും നടത്തുമെന്നും അഡീഷണൽ ഡെപ്യൂട്ടി കമ്മിഷണർ അറിയിച്ചു. നിലവിൽ 10 ആംബുലൻസുകൾ കോവിഡ് രോഗികളെ ആസ്പത്രിയിലെത്തിക്കാൻ വേണ്ടി മാത്രം മാറ്റിവെച്ചിട്ടുണ്ടെന്നും അഞ്ച് ആംബുലൻസുകൾ കൂടി ഉടൻ വാങ്ങുമെന്നും അവർ പറഞ്ഞു. ഉള്ളാൾ പ്രദേശത്ത് ഒരു സ്ത്രീ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. തുടർന്ന് പ്രദേശത്തെ 200 പേരിൽ നടത്തിയ റാൻഡം പരിശോധനയിലാണ് 174 പേർക്ക് വൈറസ് ബാധയേറ്റതായി കണ്ടെത്തിയത്. ഉള്ളാൾ പ്രദേശത്ത് നിലവിൽ പോലീസ് പട്രോളിങ്  നടത്തുന്നുണ്ട്. ബാരിക്കേഡുകൾ സ്ഥാപിച്ച് പൊതുസ്ഥലത്തുള്ള ജനസമ്പർക്കം നിയന്ത്രിക്കുന്നുമുണ്ട്
ഉള്ളാൾ നഗരസഭാ പ്രദേശങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. രോഗബാധ റിപ്പോർട്ട് ചെയ്ത ഭാഗങ്ങളിലെല്ലാം ബാരിക്കേഡുകൾ വെച്ച് റോഡുകൾ അടക്കും.മുനിസിപ്പൽ പരിധിയിൽ കടകൾ അടച്ചിടാൻ അധികൃതർ ഉത്തരവിട്ടു. ഓട്ടോ ടാക്സി വാഹനങ്ങൾ ഓടുന്നതിനും വിലക്കുണ്ട്

No comments