JHL

JHL

മൊഗ്രാലിന്റെ അഭിമാന പ്രതിഭകൾക്ക് ആദരവ്

മൊഗ്രാൽ(True News 13 July 2020) : മൊഗ്രാലിന് അഭിമാനമായി പരീക്ഷകളിൽ ഉന്നത വിജയം നേടിയ മൊഗ്രാലിലെ പ്രതിഭകളെ എം എസ് മൊഗ്രാൽ സ്മാരക ഗ്രന്ഥാലയം ആദരിച്ചു. കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്നും എംഎ ഇംഗ്ലീഷിൽ ഒന്നാം റാങ്ക് നേടി സ്വദഖത്തുൽ അഫീഫ , എസ്എസ്എൽസി പരീക്ഷയിൽ ജിവിഎച്ച്എസ്എസ് മൊഗ്രാലിൽ നിന്നും മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് നേടി ഫാത്തിമ നിഹ എന്നിവരാണ് മൊഗ്രാലിന്റെ അഭിമാനമുയർത്തിയത് .

എം എസ് മൊഗ്രാൽ സ്മാരക ഗ്രന്ഥാലയത്തിന്റെ ആദരവ് ചടങ്ങിൽ സ്വദഖത്തുൽ അഫീഫയ്ക്ക് കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ മെമ്പർ ഹുസൈൻ മാസ്റ്ററും ഫാത്തിമ നിഹയ്ക്ക് സിദ്ദിഖ് അലി മൊഗ്രാലും ട്രോഫി നൽകി ആദരിച്ചു .

എം എസ് മൊഗ്രാൽ സ്മാരക ഗ്രന്ഥാലയം പ്രസിഡന്റ് സിദ്ദിഖ് റഹ്‌മാൻ അധ്യക്ഷത വഹിച്ചു. കാസറഗോഡ് ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് മെമ്പർ വിജയൻ മാസ്റ്റർ, പിടിഎ പ്രസിഡന്റ് ഹാദി തങ്ങൾ , നിസാർ പെർവാഡ് , നുഹ്മാൻ മാസ്റ്റർ, അബ്ദുൽ നാസർ എന്നിവർ സംബന്ധിച്ചു.

No comments