JHL

JHL

ബി. ജെ.പി കാസറഗോഡ് ജില്ലാ കമ്മിറ്റി പുതിയ ഓഫിസ് ഉദ്ഘാടനം ചെയ്തു.

കാസർകോട്(True News, July 13,2020): ബിജിപി കാസറഗോഡ് ജില്ലാ കമ്മിറ്റി പുതിയ ഓഫിസ് ഉദ്ഘാടനം ചെയ്തു. ‌ ഞായറാഴ്ചയാണ് ആധുനിക സൗകര്യങ്ങളോടെ നിർമിച്ച ഡോ. ശ്യാമപ്രസാദ് മുഖർജി മന്ദിരം ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദ  വെർച്വൽ റാലിയിലൂടെ ഉദ്ഘാടനം ചെയ്തത് . ജില്ലാ പ്രസിഡന്റ് കെ. ശ്രീകാന്ത് അധ്യക്ഷത വഹിച്ചു. സ്വർണക്കടത്ത് കേസിലെ എല്ലാ പ്രതികളെയും അന്വേഷണത്തിലൂടെ കേന്ദ്രസർക്കാർ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ അഴിമതിക്കും സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിനും നടുവിലാണ് കേരളം ജീവിക്കുന്നത്. ‌‌ ഇടതുപക്ഷത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടുവെന്നും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 89 വോട്ടിനു നഷ്ടമായ മഞ്ചേശ്വരം മാത്രമല്ല കേരളത്തിലാകമാനം താമര വിരിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയിൽ പ്രസംഗിച്ച നേതാക്കളെല്ലാം സ്വർണക്കടത്ത് കേസിന്റെ പേരിൽ സംസ്ഥാന സർക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും ശക്തമായ ഭാഷയിൽ വിമർശിച്ചു. 
സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്, മുൻ സംസ്ഥാന പ്രസിഡന്റ് സി.കെ. പത്മനാഭൻ, സംസ്ഥാന സെക്രട്ടറിയും ജില്ലാ പ്രഭാരിയുമായ പി. രഘുനാഥ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ എ. വേലായുധൻ, സുധാന ഗോസാഡ, സംസ്ഥാന സമിതി അംഗം പി. സുരേഷ് കുമാർ ഷെട്ടിവി. ബാലകൃഷ്ണ ഷെട്ടി എന്നിവർ പ്രസംഗിച്ചു. പഞ്ചായത്ത് കേന്ദ്രങ്ങളിൽ പരിപാടി കാണാൻ പ്രവർത്തകർക്കു സൗകര്യമൊരുക്കി. സമൂഹ മാധ്യമങ്ങളിലൂടെയും പ്രവർത്തകർ പരിപാടിയിൽ പങ്കെടുത്തു. താളിപ്പടുപ്പിലാണ് 2 കോടി രൂപ ചെലവിലുള്ള പുതിയ ഓഫിസ് കെട്ടിടം നിർമിച്ചത്. കെട്ടിടം നിർമിച്ചത്. 10000 ചതുരശ്ര അടി വിസ്തീർണമുള്ള ഇരുനില കെട്ടിടത്തിൽ കോൺഫറൻസ് ഹാൾ, ഡിജിറ്റൽ ലൈബ്രറി, ഓഫിസ് മുറികൾ, വിവിധ മോർച്ചകളുടെ ഓഫിസ് തുടങ്ങിയ സൗകര്യങ്ങളുണ്ട്.

No comments