JHL

JHL

അനധികൃതമായി കടത്തിയ ഇരുപത്തിരണ്ടേകാൽ ലക്ഷം രൂപയുടെ അടക്ക പിടികൂടി

ബദിയടുക്ക (True News, July 13,2020): അനധികൃതമായി കടത്തിയ ഇരുപത്തിരണ്ടേകാൽ ലക്ഷം രൂപയുടെ അടക്ക പിടികൂടി. മംഗളൂരു ഭാഗത്തേക്ക് മതിയായ രേഖകളില്ലാതെ കടത്തുകയായിരുന്ന 22.25 ലക്ഷം രൂപയുടെ അടക്കയാണ് കാസർകോട് ജി.എസ്.ടി. വകുപ്പ് ഇന്റലിജൻസ് വിഭാഗം പിടിച്ചു.പ്യൂട്ടി കമ്മിഷണർ എ.വി.പ്രഭാകരൻ, സ്റ്റേറ്റ് ടാക്സ് ഓഫീസർ കെ.രാജേന്ദ്ര എന്നിവരുടെ നിർദേശപ്രകാരം കെ.വി.സതീശൻ, കെ.മുരളി, മാത്യു സെബാസ്റ്റ്യൻ, കെ.മോഹനൻ, വാമന എന്നിവരടങ്ങുന്ന സംഘമാണ് കടത്ത് പിടിച്ചത്. ഡെപ്യൂട്ടി കമ്മിഷണർ എ.വി.പ്രഭാകരന്റെ നിർദേശപ്രകാരം പിഴയും നികുതിയും അടക്കം ഈടാക്കി ചരക്കും വാഹനവും വിട്ടുകൊടുത്തു.

No comments