JHL

JHL

കർണാടകയിൽ കോവിഡ് ബാധിതർ കാൽ ലക്ഷം കവിഞ്ഞു ; മരണം നാന്നൂറ് പിന്നിട്ടു ;മുൻ കേന്ദ്ര മന്ത്രി ജനാർദ്ദൻ പൂജാരിക്കും മാണ്ഡ്യ എം പിയും സിനിമ നടിയുമായ സുമലതക്കും കോവിഡ് സ്ഥിരീകരിച്ചു


ബെംഗളൂരു/ മംഗളൂരു (True News, July 7,2020): തിങ്കളാഴ്ചയോടെ കർണാടകയിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം  കാൽ ലക്ഷം കവിഞ്ഞു. ആകെ മരണ സംഖ്യ നാനൂറ്റി ഒന്നായി. 14485 പേർ നിലവിൽ ചികിത്സയിലുണ്ട്. തിങ്കളാഴ്ച മാത്രം  1843 കേസുകളാണ് റിപ്പോർട്ടു ചെയ്തത്.10527 പേർ രോഗ വിമുക്തിനേടി  
ബെംഗളൂരുവിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്.10,561കേസുകൾ . 8860 പേർ ചികിത്സയിലുണ്ട്. 1545 പേർ സുഖം പ്രാപിച്ചപ്പോൾ 155 പേർ  ബെഗളൂരുവിൽ മാത്രം മരിച്ചിട്ടുണ്ട്.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും വേഗം രോഗം പകരുന്ന സംസ്ഥാനമായി മാറിയിരിക്കുകയാണ് കർണാടകം.
അതിനിടെ മുന്‍ കേന്ദ്രമന്ത്രിയും കര്‍ണാടകയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ജനാര്‍ദ്ദന പൂജാരി(83)ക്ക് കോവിഡ് സ്ഥിരീകരികരിച്ചു. അദ്ദേഹം മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയതായി കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു. 1982 - 84 കാലത്തെ ഇന്ദിരാഗാന്ധി സര്‍ക്കാരിലും 1984 - 87 കാലഘട്ടത്തില്‍ രാജീവ്ഗാന്ധി സര്‍ക്കാരിലും അദ്ദേഹം ധനകാര്യ സഹമന്ത്രിയായി പ്രവര്‍ത്തിച്ചിരുന്നു1987 - 89 കാലത്ത് കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ കേന്ദ്ര സര്‍ക്കാരില്‍ അദ്ദേഹം ഗ്രാമവികസന മന്ത്രിയായിരുന്നു. 2003 - 2005 കാലത്ത് അദ്ദേഹത്തെ സംസ്ഥാന അധ്യക്ഷനായി സോണിയ ഗാന്ധി നിയമിച്ചിരുന്നു. ജനാര്‍ദ്ദന പൂജാരിയുടെ മരുമകള്‍ക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു
ചലച്ചിത്രതാരവും എംപിയുമായി സുമലത അംബരീഷിനും  കോവിഡ് 19 സ്ഥിരീകരിച്ചു. തിങ്കളാഴ്ച സുമലത തന്നെയാണ് തന്റെ ട്വിറ്റർ പേജിലൂടെ കോവിഡ് സ്ഥിരീകരിച്ച വിവരം അറിയിച്ചത്.  ‘ശനിയാഴ്ച ചെറിയ തലവേദനയും തൊണ്ട വേദനയും അനുഭവപ്പെട്ടിരുന്നു. ഇന്നാണ് പരിശോധന ഫലം ലഭിച്ചത്. അത് പോസിറ്റീവ് ആണ്. വീട്ടിൽ നിരീക്ഷണത്തിൽ തുടരാനായിരുന്നു നിർദേശം. അതിനാൽ ഞാൻ ഇപ്പോൾ ഹോം ക്വാറന്റീനിലാണ്. ’– സുമലത ട്വിറ്ററിൽ കുറിച്ചു. കർണാടകയിലെ മാണ്ഡ്യ ലോക്സഭാംഗമാണ് സുമലത. 

No comments