JHL

JHL

നയതന്ത്ര ബാഗേജിൽ മുപ്പതു കിലോ സ്വർണം കടത്തിയ സംഭവത്തിൽ മുഖ്യ സൂത്രധാരി സ്വപ്നയെ പിടികൂടാനായില്ല; ഇവർക്ക് ഐ ടി സെക്രെട്ടറിയുമായി അടുത്തബന്ധമെന്ന്; മുഖ്യമന്ത്രിയുടെ ഓഫിസുമായി സ്വപ്നക്ക് അവിഹിത ബന്ധം ആരോപിച്ച് പ്രതിപക്ഷനേതാവ്; കേന്ദ്രസർക്കാർ നിയന്ത്രണത്തിലുള്ള കോൺസുലേറ്റിൽ നിന്നും പാർസലായി സ്വർണം കടത്താൻ ധൈര്യം നൽകിയത് ഏതു ബന്ധം?സ്വർണക്കടത്ത് രാഷ്ട്രീയ കോളിളക്കം സൃഷ്ട്ടിക്കുന്നു

  

തിരുവനന്തപുരം(True News, July7,2020) : നയതന്ത്ര കാര്യാലയത്തിൽ നിന്നും അയക്കുന്ന പാഴ്‌സലിൽ മുപ്പതു കിലോഗ്രാം സ്വർണം കള്ളക്കടത്തു നടത്തിയ സംഭവം വൻ വിവാദമായിരിക്കുകയാണ്.∙  ജൂൺ 30ന് രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയ ബാഗേജിൽ നിന്നാണ് 13.5 കോടി രൂപ വിലമതിക്കുന്ന 30 കിലോ സ്വർണം പിടികൂടിയത്..ദുബായിൽ നിന്നു തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിലേക്കുള്ള ഡിപ്ലോമാറ്റിക് ബാഗേജ് വഴിയാണ് 30 കിലോഗ്രാം സ്വർണം കള്ളക്കടത്തു നടത്തിയത്. ഇതിൽ സംസ്ഥാന സർക്കാരിന്റെ ഐടി വകുപ്പ് ഉദ്യോഗസ്ഥയ്ക്കും പങ്കുണ്ടെന്നാണ് കസ്റ്റംസ് അധികൃതർ കണ്ടെത്തിയത്.. കേസിൽ അറസ്റ്റിലായ യുഎഇ കോൺസുലേറ്റ് മുൻ പിആർഒ സരിത് കുമാറിനെ കസ്റ്റംസ് ചോദ്യം ചെയ്തപ്പോഴാണ് മുഖ്യമന്ത്രി ചുമതല വഹിക്കുന്ന ഐടി വകുപ്പിനു കീഴിലുള്ള സ്പേസ് പാ‍ർക്ക് പാ‍ർക്ക് ഓപ്പറേഷനൽ മാനേജരായിരുന്ന സ്വപ്ന സുരേഷ് (39) കേസിൽ മുഖ്യപങ്കാളിയാണെന്നു വ്യക്തമായത്. കേരളം ഞെട്ടിയ വെളിപ്പെടുത്തലിനു പിന്നാലെ ഇന്നലെ ഉച്ചയോടെ സ്വപ്നയെ സർക്കാർ പുറത്താക്കി. എന്നാൽ സ്വപ്നയെ കണ്ടെത്താനുള്ള കസ്റ്റംസിന്റെ ശ്രമം വിജയിച്ചില്ല. ഒ സ്വപ്നയുടെ ഫ്ലാറ്റിൽ വൈകുന്നേരം കസ്റ്റംസ് റെയ്ഡ് നടത്തിയെങ്കിലും അവരെ കണ്ടുപിടിക്കാനായില്ല.സ്റ്റംസ് സ്വർണം പിടിച്ചെടുക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസം സ്വപ്ന ഫ്ളാറ്റ് വിട്ടതാണ് ദുരൂഹത കൂട്ടുന്നത്. യുഎഇ കോൺസുലേറ്റിലെ ജീവനക്കാർക്ക് വിവരം ചോർത്തിയതിൽ പങ്കുണ്ടോയെന്ന് പരിശോധിക്കും 
സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ പങ്ക് കണ്ടെത്താൻ സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് മേശ് ചെന്നിത്തലയും സ്വർണക്കടത്തുകാരെ കസ്റ്റംസ് പിടികൂടിയപ്പോൾ മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്ന് വിളിച്ചതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും ആവശ്യപ്പെട്ടു. 
എന്നാൽ ആരോപണങ്ങൾക്കെതിരെ മുഖ്യമന്ത്രിയുടെ പ്രതികരണം രൂ ക്ഷമായിരുന്നു.കേരളത്തിലെ മുഖ്യമന്ത്രിയുടെ ഓഫീസ് എന്താണെന്ന് ജനങ്ങള്‍ക്ക് നല്ല ബോധ്യമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ ആരോപണം സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി. തെറ്റ് ചെയ്ത ഒരാളെയും സംരക്ഷിക്കുന്ന ലാവണമല്ല മുഖ്യമന്ത്രിയുടെ ഓഫീസെന്ന് നാല് വര്‍ഷക്കാലത്തെ പ്രവര്‍ത്തനത്തിലൂടെ ജനങ്ങള്‍ക്ക് ബോധ്യമുണ്ട്. അത് കളങ്കപ്പെടുത്താന്‍ സുരേന്ദ്രന്റെ നാവ് കൊണ്ട് സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ആരോപണ പ്രത്യാരോപങ്ങൾ ഉയർന്നു തുടങ്ങിയെങ്കിലും ഇനി വരുന്ന ദിവസങ്ങളിലാവും വിവാദം രൂക്ഷമാകുക. കൂടുതൽ വെളിപ്പെടുത്തലുകളും പ്രതിചേർക്കലുകളും ഉണ്ടാകുന്നതോടെ സംഭവം മറ്റൊരു മുഖം കൈവരിച്ചേക്കാം.
 


No comments