JHL

JHL

"എയിംസ് കാസർകോടിന്റെ അവകാശം" എസ്ഡിപിഐ കുടുംബ കാംപയിൻ സംഘടിപ്പിച്ചു

കാസർകോട്(True News 6 July 2020): ആൾ ഇന്ത്യ ഇൻസ്റ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ജില്ലക്ക് അനുവദിക്കുന്നതിൽ കേന്ദ്ര-കേരള സർക്കാറുകൾ നാടകങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ കാസർകോട് ജില്ലാ കമ്മിറ്റിയുടെ ആഹ്വാനത്തിൽ
"എയിംസ്    കാസർകോടിന്റെ അവകാശം" എന്ന മുദ്രവാക്യത്തിൽ ഇന്ന് (ജൂലൈ 6) ജില്ലയിലെ പാർട്ടി പ്രവർത്തകരുടേയും, അനുഭാവികളുടേയും വീടുകളിൽ
പ്ലക്കാർഡു മേന്തി കുടുംബ കാംപയിൻ സംഘടിപ്പിച്ചു. എൻഡോസൾഫാൻ ദുരിതബാധിതർക്ക് ഏറെ ആശ്വാസകരമാകുന്നതും ആതുര മേഖലയിൽ കാസർകോടിന്റെ ഇല്ലായ്മകൾക്ക്  പരിഹാരമാവുകയും ചെയ്യുന്ന എയിംസ്  വിഷയത്തിൽ കേന്ദ്ര-കേരള സർക്കാറുകൾക്ക് നേതൃത്വം നൽകുന്ന പാർട്ടികൾ കാപട്യം വെടിഞ്ഞ് കാസർകോടിലെ ജനതയോടപ്പം നിൽക്കണമെന്ന് കുടുംബ കാംപയിൻ ഉൽഘാടനം ചെയ്ത്
 ജില്ലാ പ്രസിഡന്റ് എൻ യു അബ്ദുൽ സലാം പറഞ്ഞു

No comments