JHL

JHL

അബുദാബി കാസറഗോഡ് മണ്ഡലം കെഎംസിസി പ്രസിഡന്റായി അസീസ് ആറാട്ടുകടവിനെ തെരെഞ്ഞെടുത്തു

അബു ദാബി (true News 6 July 2020): കാസറഗോഡ് മണ്ഡലം കെ എം സി സി പ്രസിഡണ്ടായി അസീസ് ആറാട്ടുകടവിനെ തെരെഞ്ഞെടുത്തു . വെള്ളിയാഴ്ച   ചേർന്ന ഓൺലൈൻ യോഗമാണ് തീരുമാനം കൈകൊണ്ടത് . നിലവിലെ ആക്ടിങ് പ്രസിഡണ്ടായിരുന്ന  അസീസ് . കോവിഡ് ദുരിത കാലത്ത് സംസ്ഥാന കമ്മിറ്റിയുടെയും ജില്ലാ കമ്മിറ്റിയുടെയും നേതൃത്വത്തിൽ ചെയ്ത സേവനങ്ങളെ യോഗം മുക്തകണ്ഠം പ്രശംസിച്ചു  .വോളന്ററിങ് രംഗത്തു സ്ത്യുത്യർഹമായ സേവനം കാഴ്ച വെച്ച കാസറഗോഡ് മണ്ഡലത്തിലെ പ്രവർത്തകരെയും  യോഗം അഭിനന്ദിച്ചു  .

അസീസ് ആറാട്ടുകടവ് അധ്യക്ഷത വഹിച്ചു ,  ജില്ലാ പ്രസിഡന്റ് പൊവ്വൽ അബ്ദുൽ റഹ്‌മാൻ   ഉൽഘടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ഹനീഫ പടിഞ്ഞാർമൂല, സുലൈമാൻ കാനക്കോട്, അബ്ദുല്ല പൈക്ക , ഹനീഫ ദുബായ് ചെർക്കള, അസീസ് ആലംകോൽ   , ശരീഫ് പള്ളത്തടുക്ക, നിസാർ കല്ലങ്കൈ , ബഷീർ ബെളിഞ്ചം , ശരീഫ് കാനക്കോട് , ആസിഫ് അറന്തോട് , നൗഷാദ് മാര
തുടങ്ങുയവർ പങ്കെടുത്തു . മണ്ഡലം ജനറൽ സെക്രട്ടറി അഷ്‌റഫ് ബദിയടുക്ക സ്വാഗതവും ട്രഷറർ  ഷാഫി നാട്ടക്കൽ   നന്ദിയും പറഞ്ഞു .

No comments