JHL

JHL

മഞ്ചേശ്വരം ഭാഗത്ത് നിയന്ത്രണം കടുപ്പിക്കും,തലപ്പാടി അതിർത്തിയിൽ നിയന്ത്രണം കർശനമാക്കും- മുഖ്യമന്ത്രി; കർണാടകയിൽ ജോലി ചെയ്യുന്നവർക്ക് ദിവസേനയുള്ള പാസ് നിർത്തലാക്കുന്നു;മാസത്തിലൊരു തവണ മാത്രം ഇനി അതിർത്തികടക്കാൻ അനുവാദം;


തിരുവനന്തപുരം (True News, July6,2020): അതിർത്തി പ്രദേശമായ മഞ്ചേശ്വരത്തും സമീപപ്രദേശങ്ങളിലും കൊറോണ വൈറസ് ബാധ വർധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങളുമായി സംസ്ഥാന സർക്കാർ.അതിര്‍ത്തി പ്രദേശങ്ങളിലെ പരിശോധന ശക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പിണറായി വിജയന്‍ അറിയിച്ചു. അതിര്‍ത്തി കടന്ന് ദിവസംതോറുമുളള പോക്കുവരവ് അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മഞ്ചേശ്വരം ഭാഗത്ത് നിയന്ത്രണം കടുപ്പിക്കും.ഇവിടെ ധാരാളം പേര്‍ ദിനംപ്രതി മംഗലാപുരത്ത് പോയി വരുന്നവരുണ്ട്. മംഗലാപുരത്ത് നിന്ന് മഞ്ചേശ്വരത്തേക്കും കാസര്‍കോട്ടേക്കുമെത്തുന്നവരുണ്ട്. ഇത് രോഗവ്യാപനത്തിന് ഇടയാക്കുന്നതായി കാണുന്നതിനാല്‍ ദിവസേനയുള്ള പോക്കുവരവ് അനുവദിക്കാനാവില്ല. ജോലിയുമായിബന്ധപ്പെട്ട് പോകേണ്ടതാണെങ്കില്‍ അവര്‍ ദിവസേന എന്നത് അവസാനിപ്പിച്ച് മാസത്തില്‍ ഒരു തവണ വരുന്ന രീതിയില്‍ ക്രമീകരിക്കണം.കാസറഗോഡ് ജില്ലയിൽ രോഗവ്യാപനം കൂടുന്ന പശ്ചാത്തലത്തിൽ ഇന്ന് കളക്ട്രേറ്റിൽ ജനപ്രധിനിതികളുടയും ഉദ്യോഗസ്ഥരുടേയും അടിയന്തിര യോഗം കാസറഗോടിന്റെ കോവിഡ് ചുമതലയുള്ള  റെവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്റെ അധ്യക്ഷതയിൽ ചേർന്നിരുന്നു. ഈ യോഗത്തിലും ഇത്തരത്തിലുള്ള തീരുമാനമുണ്ടായതായി മന്ത്രി യോഗാനന്തരം അറിയിച്ചിരുന്നു. 
കർണാടകയിൽ ജോലി ചെയ്യുകയാണെങ്കിൽ അവിടെ ചുരുങ്ങിയത് 28 ദിവസം താമസിച്ച് ജോലി ചെയ്യണം. കര്ണാടകയിൽ നിന്ന് കാസര്കോട് ജില്ലയിൽ വന്ന് ദിവസവും ജോലി ചെയ്യുന്നവരും ചുരുങ്ങിയത് 28 ദിവസം ഇവിടെ താമസിച്ച് ജോലി ചെയ്യണം.ഡോക്ടർമാർ ഉള്പ്പെടെയുള്ള ആരോഗ്യപ്രവർത്തക്ര്ക്കും ഈ തീരുമാനം ബാധകമാണ്. ഞായറാഴ്ച സമ്പർക്കത്തിലൂടെ രോഗം കൂടുതൽ പേർ ക്ക് സ്ഥിരീകരിച്ചതിനാലാണ് മഞ്ചേശ്വരം അതിർ ത്തി മേഖലയിൽ ശക്തമായ നിയന്ത്രണം കൊണ്ടുവരുന്നതിന് ജില്ലയിലെ ജനപ്രതിനിധികളുടെ യോഗം ഏകകണ്ഠമായി തീരുമാനിച്ചതെന്ന് മന്ത്രി പറഞ്ഞു. അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് മന്ത്രി പറഞ്ഞു. അതിർ ത്തികളിലെ റോഡുകളിൽ പഞ്ചായത്തു ബാരിക്കേഡുകള് സ്ഥാപിക്കുകയും മൂന്ന് വീതം വളണ്ടിയർമാരെ നിയോഗിക്കുകയും ചെയ്യും. പഞ്ചായത്തും ജില്ലാഭരണകൂടവും പൊലീസും തീരുമാനിക്കുന്ന റോഡിലൂടെ മാത്രം യാത്ര അനുവദിക്കും. മറ്റ് റോഡുകളിൽ ബാരിക്കേഡുകള് സ്ഥാപിക്കും.യാത്ര അനുവദിക്കുന്ന റോഡുകളിൽ കർശനമായ പോലീസ് നിരീക്ഷണം ഉണ്ടാകും. അതിര്ത്തിയില് താമസിക്കുന്നവര്ക്ക് ദക്ഷിണ കന്നഡയിലെതൊട്ടടുത്ത പ്രദേശത്ത് അടിയന്തിര സാഹചര്യത്തിൽ നടന്ന് പോകേണ്ട സാഹചര്യം ഉണ്ടായാൽ അതിര്ത്തി റോഡിൽ ആധാർ ഉൾ പ്പെടുള്ള പരിശോധന ഉണ്ടാകും. ഇതിനായി തൊട്ടടുത്ത പഞ്ചായത്തുമായി ചർച്ച നടത്തി ധാരണയിലെത്താൻ മഞ്ചേശ്വരം മേഖലയിലെ പഞ്ചായത്ത് പ്രസിഡണ്ടുമാരോട് യോഗം നിർ ദേശിച്ചു.ജില്ലയിലെ നിലവിലെ സ്ഥിതിഗതികളെപ്പറ്റിയുള്ള വിവരം ജില്ലാകളക്ടർ ഡോ ഡി സജിത് ബാബുവും ജില്ലാ പോലീസ് മേധാവി ഡി ശില്പയും യോഗത്തിൽ വിശദീകരിച്ചു.
ശാരീരിക അകലം പാലിക്കാതെ കൂട്ടംകൂടുന്നത് ശ്രദ്ധയിൽ പ്പെട്ടിട്ടുണ്ട്. ഇതിനെതിരെ കര്ശന നിയമ നടപടി സ്വീകരിക്കാൻ പോലീസിനെ യോഗം ചുമതലപ്പെടുത്തി.മാസ്‌ക് ധരിക്കാതെയും,ശാരിരിക അകലം പാലിക്കാതെയും, സോപ്പ്,സാനിറ്റൈസർ എന്നിവ ഉപയോഗിച്ച് കൈകഴുകാതെയുമുള്ള കൂട്ടംകൂടലുകള്ക്ക് കർ ശന വിലക്ക് ഏര്പ്പെടുത്തും
സമരങ്ങളിൽ 10 പേരില് കൂടുതല് പാടില്ല
പ്രതിഷേധ സമരങ്ങളിലും വിവിധ പരിപാടികളിലും 10 പേരിൽ കൂടുതൽ പങ്കെടുക്കാൻ പാടില്ല. ഇതിൽ പങ്കെടുക്കുന്നവർ മാസ്‌ക് ധരിക്കുകയും,ആരോഗ്യ വകുപ്പിന്റെ മാർഗ്ഗ നിര്ദേശങ്ങള് പാലിക്കുകയും വേണം.
അതിഥി തൊഴിലാളികളുടെ ഉത്തരവാദിത്വം കോണ്ട്രാക്റ്റര്മാർ ക്ക്
ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തു നിന്നും ഉള്ളവര്‍ സംസ്ഥാന സര്‍ക്കാറിന്റെ കോവിഡ് 19 ജാഗ്രത വെബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തു വേണം ജില്ലയില്‍ വരാന്‍. രജിസ്റ്റര്‍ ചെയ്യാതെ വരുന്നവര്‍ക്കെതിരെ നടപടി ശക്തമാക്കാന്‍ ജനപ്രതിനിധികളുടെ യോഗം തീരുമാനിച്ചു.തിരിച്ചുവരുന്ന അതിഥി തൊഴിലാളികള്‍ കോവിഡ് 19 ജാഗ്രത വെബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം.ഇവരുടെ ഉത്തരവാദിത്വം കോണ്‍ട്രാക്റ്റമാര്‍ ഏറ്റെടുക്കണം.ജില്ലയില്‍ എത്തുന്ന അതിഥി തൊഴിലാളികള്‍ അലഞ്ഞ് തിരിയുന്ന സാഹചര്യം ഉണ്ടാകരുത്.ഇത് അനുസരിക്കാത്ത കോണ്‍ട്രാക്റ്റര്‍മാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. 
ചരക്ക് ലോറികളിലെ ഡ്രൈവര്‍മാര്‍ക്ക് പാര്‍സല്‍ ഭക്ഷണം
ഇതര സംസ്ഥാനങ്ങളില്‍ മത്സ്യവും പച്ചക്കറിയും മറ്റുമായി വരുന്ന ചരക്ക് ലോറികളിലെ ഡ്രൈവര്‍മാര്‍ക്കും ജീവനക്കാര്‍ക്കും ഹോട്ടലുകള്‍ പാര്‍സല്‍ ഭക്ഷണം മാത്രമേ നല്‍കാവൂ.രോഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ മഞ്ചേശ്വരം മേഖലയില്‍ ചരക്ക് ലോറികള്‍ പാര്‍ക്ക് ചെയ്യരുത്.ഹോട്ടല്‍ പരിസരത്ത് ചരക്ക് ലോറികള്‍ കൂട്ടത്തോടെ നിര്‍ത്തിയിടരുത്.ഇത് പരിശോധിച്ച് ശക്തമായ നടപടി സ്വീകരിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ചുമതലപ്പെടുത്തി. കായിക വിനോദങ്ങള്‍ക്ക് നിയന്ത്രണംജില്ലയില്‍ ഫുട്‌ബോള്‍ ,ക്രിക്കറ്റ് ഉള്‍പ്പെടെയുള്ള കായിക വിനോദങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും.കോവിഡ്് സാമൂഹ്യ വ്യാപനം തടയാന്‍ പ്രാദേശിക ഭരണകൂടങ്ങളുടെ സഹകരണത്തോടെ ജനകീയ ഇടപെടല്‍ നടത്തി കര്‍ശന നടപടികളിലേക്ക് പോകാനാണ് .ജനപ്രതിനിധികളുടെ യോഗം തീരുമാനം.അശ്രദ്ധമായ ഇടപെടല്‍ ഒഴിവാക്കി സമ്പര്‍ക്കത്തിലൂടെ രോഗം പകരാതിരിക്കാന്‍ ജനങ്ങള്‍ ജാഗ്രതയോടെ ഇരിക്കണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു.
ബേക്കല്‍ കോട്ട 31 വരെ തുറക്കില്ല
ബേക്കല്‍ കോട്ട ഉള്‍പ്പെടെയുള്ള ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഈ മാസം 31 വരെ തുറക്കേണ്ടതില്ലെന്ന് ജനപ്രതിനിധികളുടെ യോഗം തീരുമാനിച്ചു.റാണിപുരം,പോസഡിഗുംബെ ഉള്‍പ്പടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ അനുമതിയില്ലാതെ ആളുകള്‍ കൂട്ടംകൂടുന്നതായി ജനപ്രതിനിധികള്‍ചൂണ്ടികാട്ടി. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ പോലീസിനെ യോഗം ചുമതലപ്പെടുത്തി.പട്ടണ പ്രദേശങ്ങളിലും പാതയോരത്ത് ജ്യൂസ് കടകളിലും മറ്റും ആളുകള്‍ അനാവശ്യമാായി കൂട്ടംകൂടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് രോഗവ്യാപനത്തിലേക്ക് നയിക്കും.നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ജില്ലാഭരണകൂടത്തോട് യോഗം നിര്‍ദേശിച്ചു

No comments