JHL

JHL

കേരളത്തില്‍ ഇന്ന് 193പേര്‍ക്ക് കോവിഡ്;167 പേർക്ക് രോഗവിമുക്തി;കാസറഗോഡ് ജില്ലയിൽ ആറുപേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചപ്പോൾ പന്ത്രണ്ടുപേർ രോഗ വിമുക്തരായി;മഞ്ചേശ്വരത്ത് അതീവ ജാഗ്രതയ്ക്ക് നിർദേശം



തിരുവനന്തപുരം / കാസറഗോഡ് (True News, July4,2020):   കേരളത്തില്‍ ഇന്ന് 193പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വെര്‍ച്വല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 167 പേർക്ക് രോഗവിമുക്തി.രണ്ട് പേര്‍ രോഗം ബാധിച്ച് മരിച്ചു. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ മുഹമ്മദ്(82), എറണാകുളം മെഡിക്കല്‍ കോളേജില്‍ യൂസഫ് സെയ്ഫുദ്ദീന്‍(66) എന്നിവരാണ് മരിച്ചത്.രോഗം ബാധിച്ചവരില്‍ 92 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ് 65 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയരാണ്. 35 പേര്‍ക്കാണ് സമ്പര്‍ക്കം വഴി രോഗം ബാധിച്ചത് കാസറഗോഡ് ജില്ലയിൽ ആറുപേർക്ക് പുതുതായി  രോഗം സ്ഥിരീകരിച്ചപ്പോൾ പന്ത്രണ്ടുപേർ രോഗ വിമുക്തരായി
ലപ്പുറം 35, കൊല്ലം 11, ആലപ്പുഴ 15, തൃശൂര്‍ 14, കണ്ണൂര്‍ 11, എറണാകുളം 25, തിരുവനന്തപുരം 7, പാലക്കാട് 8, കോട്ടയം 6, കോഴിക്കോട് 15, കാസര്‍ഗോട് 6, പപത്തനംതിട്ട 26, ഇടുക്കി 6, വയനാട് 8 എന്നിങ്ങനെയാണ് രോഗംസ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 152 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 52 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 17 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 209 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
മഞ്ചേശ്വരം താലൂക്കിൽ അതീവ ജാഗ്രത പാലിക്കാൻ റെവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.  

ഇന്ന് ജില്ലയില്‍ 6  പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

ഇന്ന് ആറു പേർ ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.രോഗം സ്ഥിരീകരിച്ചവരില്‍ നാലു പേർ ‍ വിദേശത്ത് നിന്ന് വന്നവരും 2 പേർ ‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരുമാണെന്ന് ഡിഎം ഒ ഡോ എ വി രാംദാസ് അറിയിച്ചു.

വിദേശത്ത് നിന്ന് വന്നവർ 
ജൂണ്‍ 13 ന് അബുദാബിയില്‍ നിന്ന് വന്ന ഇരട്ട സഹോദരങ്ങളായ നാല് വയസ്സുളള കാഞ്ഞങ്ങാട് നഗരസഭാ സ്വദേശികള്‍, ജൂണ്‍ 18 ന് ദുബായില്‍ നിന്ന് വന്ന 30 വയസുള്ള കാഞ്ഞങ്ങാട് നഗരസഭാ സ്വദേശി, ജൂണ്‍ 23 ന് ദുബായില്‍ നിന്ന് വന്ന 26 വയസുള്ള അജാനൂര്‍ പഞ്ചായത്ത് സ്വദേശി
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവർ ‍
ജൂണ് 29 ന് ഹൈദരബാദില് നിന്ന് വിമാന മാര്ഗം വന്ന 34 വയസുള്ള കോടോം-ബെളളൂര് പഞ്ചായത്ത് സ്വദേശി, ജൂണ് 30 ന് ബസ്സ് മാര്ഗം വന്ന 33 വയസ്സുളള കയ്യൂര് ചീമേനി പഞ്ചായത്ത് സ്വദേശി എന്നിവര്ക്കാണ് കോവിഡ് പോസിറ്റീവായത്.
12  പേര്‍ക്ക് കോവിഡ് നെഗറ്റീവ്
കാസര്‍കോട് മെഡിക്കല്‍ കോളേജിലും പരിയാരം മെഡിക്കല്‍ കോളേജിലുമായി കോവിഡ് ചികിത്സയിലുണ്ടായിരുന്ന ആറ് പേര്‍ക്ക് കോവിഡ് നെഗറ്റീവായി.
കാസർകോട് മെഡിക്കല്‍ കോളേജില്‍ നിന്ന് രോഗമുക്തി നേടിയവർ 
കാസര്കോട് മെഡിക്കല് കോളേജ്, പടന്നക്കാട് കോവിഡ് ചികിത്സാ കേന്ദ്രം, ഉദയഗിരി സി.എഫ്.എല്.ടി.സി എന്നിവിടങ്ങളില് ചികിത്സയിലുണ്ടായിരുന്ന 12 പേര്ക്ക് കോവിഡ് നെഗറ്റീവായി.
പടന്നക്കാട് കോവിഡ് ചികിത്സാ കേന്ദ്രത്തില് നിന്ന് രോഗമുക്തി നേടിയവര്
മഹാരാഷ്ട്രയില്‍ നിന്നെത്തി ജൂണ്‍ നാലിന് കോവിഡ് സ്ഥിരീകരിച്ച 50 വയസുള്ള മംഗല്‍പാടി പഞ്ചായത്ത് സ്വദേശി, മഹാഷ്ട്രയില്‍ നിന്നെത്തി ജൂണ്‍ 8 ന് കോവിഡ് സ്ഥിരീകരിച്ച 44 വയസുള്ള ഉദുമ പഞ്ചായത്ത് സ്വദേശി, കുവൈത്തില്‍ നിന്നെത്തി ജൂണ്‍ 25 ന് കോവിഡ് സ്ഥിരീകരിച്ച 47 വയസുള്ള പളളിക്കര പഞ്ചായത്ത് സ്വദേശി, 50 വയസ്സുളള മടിക്കൈ പഞ്ചായത്ത് സ്വദേശി, 47 വയസ്സുളള പുല്ലൂര്‍ പെരിയ പഞ്ചായത്ത് സ്വദേശി
കാസര്കോട് മെഡിക്കല് കോളേജില് നിന്ന് രോഗമുക്തി നേടിയവര്
മഹാരാഷ്ട്രയില്‍ നിന്നെത്തി ജൂണ്‍ 11 ന് രോഗം സ്ഥിരീകരിച്ച 23 വയസ്സുളള കുമ്പള പഞ്ചായത്ത് സ്വദേശി, ദുബൈയില്‍ നിന്നെത്തി ജൂണ്‍ 22 ന് രോഗം സ്ഥിരീകരിച്ച 30 വയസ്സുളള മടികൈ പഞ്ചായത്ത് സ്വദേശി, ദുബൈയില്‍ നിന്നെത്തി ജൂണ്‍ 26 ന് രോഗം സ്ഥിരീകരിച്ച 54 വയസ്സുളള കാസര്‍കോട് നഗരസഭാ സ്വദേശി, 62 വയസ്സുളള മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് സ്വദേശി, ഖത്തറില്‍ നിന്നെത്തി ജൂണ്‍ 22 ന് രോഗം സ്ഥിരീകരിച്ച 44 വയസ്സുളള മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് സ്വദേശി 
ഉദയഗിരി സി.എഫ്.എല്.ടി.സി കോവിഡ് ചികിത്സാ കേന്ദ്രത്തില് നിന്ന് രോഗമുക്തി നേടിയവര്
മഹാരാഷ്രയില് നിന്നെത്തി ജൂണ് 1 ന് രോഗം സ്ഥിരീകരിച്ച 49 വയസ്സുളള മീഞ്ച പഞ്ചായത്ത് സ്വദേശി, മെയ് 26 ന് രോഗം സ്ഥിരീകരിച്ച 25 വയസ്സുളള മധൂര് പഞ്ചായത്ത് സ്വദേശിനി എന്നിവര്ക്കാണ് കോവിഡ് നെഗറ്റീവായത്

No comments