JHL

JHL

വിടാതെ കോവിഡ്; യുപിയിൽ പ്രതിപക്ഷ നേതാവിനും നാല് മന്ത്രിമാർക്കും കോവിഡ്.കർണാടക ടൂറിസം മന്ത്രി സി ടി രവിക്കും കോവിഡ്;ബച്ചൻമാർക്കു പിറകെ ഐശ്വര്യ റായിക്കും മകൾക്കും കൊറോണ ബാധ സ്ഥിരീകരിച്ചു


ബെംഗളൂരു/മുംബൈ/ലക്‌നൗ (True News, July 12,2020): കൊറോണ പ്രമുഖരെയും വിടുന്നില്ല.മന്ത്രിമാരും സിനിമാനാടൻന്മാരും കോവിഡ് ബാധിച്ചു ചികിത്സായിലാവുന്നത് തുടരുന്നു. കര്‍ണാടക ടൂറിസം മന്ത്രി സി.ടി രവിക്കും ഉത്തര്‍ പ്രദേശിലെ രണ്ട് മന്ത്രിമാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് സ്ഥിരീകരിച്ച കാര്യം സി.ടി രവി തന്നെയാണ് വ്യക്തമാക്കിയത്. ഒരാഴ്ച്ചയ്ക്കിടയില്‍ ഞാന്‍ രണ്ട് തവണ കോവിഡ് പരിശോധനയ്ക്ക് വിധേയനായി. ആദ്യത്തേത് നെഗറ്റീവായിരുന്നു. എന്നാല്‍ രണ്ടാമത്തേത് പോസിറ്റീവായി- അദ്ദേഹം പറഞ്ഞു. കര്‍ണാടകയില്‍ രോഗം സ്ഥിരീകരിക്കുന്ന ആദ്യ മന്ത്രിയാണ് രവി. ഉത്തര്‍പ്രദേശില്‍ മുന്‍ ക്രിക്കറ്റ് താരവും ക്യാബിനറ്റ് മന്ത്രിയുമായ ചേതന്‍ ചൗഹാന്‍, ഉപേന്ദ്ര തിവാരി എന്നിവര്‍ക്കാണ് രോഗം സ്ഥീരീകരിച്ചത്. ഇവരുടെ പരിശോധനാഫലം പോസിറ്റീവാകുകയായിരുന്നു. നേരത്തെ മന്ത്രിമാരായ രാജേന്ദ്ര പ്രതാപ് സിങ്, ധരംസിങ് സെയ്‌നി എന്നിവര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇവര്‍ ഇപ്പോള്‍ ചികിത്സയിലാണ്. കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് പ്രതിപക്ഷ നേതാവ് റാം ഗോവിന്ദ് ചൗധരിയും ആശുപത്രിയില്‍ ചികിത്സയിലാണ്. 

മുംബെെ: അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും കോവിഡ് സ്ഥിരീകരിച്ചതിന് തൊട്ടുപിന്നാലെ ഐശ്വര്യ റായിക്കും ആരാധ്യ ബച്ചനും കോവിഡ് സ്ഥിരീകരിച്ചു. ഇരുവരുടേയും ആന്റിജൻ പരിശോധന ഫലം നെ​ഗറ്റീവായിരുന്നു. എന്നാൽ സ്രവ പരിശോധനയിൽ കോവിഡ് ബാധിതരാണെന്ന് സ്ഥീരീകരിച്ചു. ജയ ബച്ചന്റെ സ്രവ പരിശോധാഫലം ​നെ​ഗറ്റീവാണെന്ന് മഹാരാഷ്ട്ര ആരോ​ഗ്യമന്ത്രി രാജേഷ് ഥോപ് ട്വീറ്റ് ചെയ്തു

Advertisement

No comments