JHL

JHL

നെല്ലിക്കുന്ന് സ്വദേശി ഗൾഫിൽ കുഴഞ്ഞ് വീണ് മരിച്ചു

കാസർകോട് (True News, July12, 2020): നെല്ലിക്കുന്ന് സ്വദേശി ഗൾഫിൽ കുഴഞ്ഞ് വീണ് മരിച്ചു. നെല്ലിക്കുന്ന് ഫിർദൗസ് നഗർ ബദരിയ മസ്ജിദിന് സമീപത്തെ ഹനീഫ (44)യാണ് അൽ-ഐനിൽ വെച്ച് മരണപ്പെട്ടത്.ശനിയാഴ്ച്ച രാത്രിയോടെയാണ് മരണപ്പെട്ടതെന്നാണ് ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. പരേതനായ അബ്ദുൽ റഹ്മാന്റെ മകനാണ്. ഭാര്യ  നായന്മാർമൂലയിലെ സറീന മക്കൾ: ബിലാൽ ജലാൽ റൈഹാന സിനാൻ (എല്ലാവരും വിദ്യാർഥികൾ )
മാതാവ്  : ആയിഷ. സഹോദരങ്ങൾ അബ്ദുല്ല (മൗലവി ട്രാവെൽസ്) റുഖിയ സറീന ,ഷെരീഫ.

No comments