JHL

JHL

ചികിത്സ തേടിയ യുവതിക്ക് കോവിഡ് ;മഞ്ചേശ്വരം താലൂക്ക് ആസ്പത്രി അടച്ചു. നിയന്ത്രണങ്ങൾ തുടരുന്നു-ജില്ലയിൽ മൽസ്യ ബന്ധനവും വിൽപ്പനയും രണ്ടു ദിവസത്തേക്ക് നിരോധിച്ചു



മഞ്ചേശ്വരം(True News, July 12,2020) : ചികിത്സ തേടിയെത്തിയ യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചതിനേത്തുടർന്ന് മഞ്ചേശ്വരം താലൂക്ക് ആസ്പത്രി അടച്ചു. രണ്ട് ദിവസം മുൻപ് പനിയെത്തുടർന്ന് ഉപ്പള സ്വദേശിനിയായ യുവതി ചികിത്സയ്ക്കായി ആസ്പത്രിയിലെത്തിയിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം വീണ്ടും ഇവർ ചികിത്സ തേടിയെത്തി. വൈകുന്നേരം അഞ്ചുമണിമുതൽ ത്രി എട്ടു വരെ ആസ്പത്രിയിൽ ചികിത്സ നൽകുകയും ചെയ്തു. ശനിയാഴ് വൈകുന്നേരത്തോടെ ഇവരുടെ പരിശോധനാഫലം പോസിറ്റീവാണെന്ന് അറിഞ്ഞു. ഇതിനെത്തുടർന്ന് രണ്ട് ഷിഫ്റ്റുകളിലായി ജോലിയിലുണ്ടായിരുന്ന ജീവനക്കാർ നിരീക്ഷണത്തിൽ പോയിരിക്കുകയാണ്. തുടർന്ന് ആസ്പത്രി അടയ്ക്കുകയായിരുന്നു.  
മത്സ്യബന്ധനവും വിപണനവും നിരോധിച്ചു 
 കോവിഡ്-19 വ്യാപനത്തിന്റെ സാഹചര്യത്തിൽ കളക്ടറുടെ നിർദേശപ്രകാരം ഞായർ, തിങ്കൾ ദിവസങ്ങളിൽ ഹാർബറുകളിലും ഹാർബറുകളിലും ഫിഷ് ലാൻഡിങ് സെന്ററുകളിലും മത്സ്യബന്ധനവും മത്സ്യവിപണനവും നിരോധിച്ചതായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. 

No comments