JHL

JHL

കാസറഗോഡ് മുനിസിപ്പാലിറ്റിയിൽ കോവിഡ് വ്യാപിക്കുന്നു.നഗരം കർശന നിയന്ത്രണത്തിലേക്ക്.എം ജി റോഡ് പൂർണമായും അടച്ചു

കാസറഗോഡ് (True News, July 12,2020): കാസറഗോഡ് മുനിസിപ്പാലിറ്റിയിൽ കോവിഡ് വ്യാപിക്കുന്നു. റാപ്പിഡ് ടെസ്റ്റിൽ കൂടുതൽ രോഗികളെ കണ്ടെത്തിയതായി സൂചനയുണ്ട്. ഇവരുടെ അവസാന ഫലം കൂടി വരുന്നതോടെ കർശന നിയന്ത്രണത്തിന് സാധ്യതയുണ്ട്. നഗരം കർശന നിയന്ത്രണത്തിലേക്ക്. എം ജി റോഡ് പൂർണമായും അടച്ചു. ഇപ്പോൾ തന്നെ രോഗവ്യാപന സാധ്യതയുള്ള തളങ്കരയുൾപ്പടെയുള്ള വാർഡുകൾ പോലീസ് റോഡുകൾ അടച്ച് നിയന്ത്രണങ്ങൾ കർശ്ശനമക്കിയിട്ടുണ്ട്. മത്സ്യ-പച്ചക്കറി മാർക്കറ്റുകൾ ഒരാഴ്ചത്തേക്ക് അടച്ചിട്ടുണ്ട്. ചെങ്കള പഞ്ചായത്തിലെ ചെർക്കള ടൗണിലും മുളിയാർ പഞ്ചായത്തിലെ ഏതാനും വാർഡുകളിലും നടപടി കർശനമാക്കിയിട്ടുണ്ട്.
രണ്ട് ദിവസത്തെ കോവിഡ് പരിശോധനാ ഫലങ്ങൾ കൂടി നോക്കി കാസർകോട്ടും പരിസര പ്രദേശങ്ങളിലും ട്രിപ്പിൾ ലോക്ക് ഡൗൺ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാനാണ് തീരുമാനം
.

No comments