JHL

JHL

കാസറഗോഡ് സ്ഥിതി അതീവ ഗുരുതരം. ഇന്ന് 56 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 41 പേര്‍ക്ക് സമ്പർക്കത്തിലൂടെ രോഗവ്യാപനം ; സംസ്ഥാനത്ത് 435 പേർക്ക് കൂടി രോഗ ബാധ.


തിരുവന്തപുരം(True News, July 12,2020) : കാസർഗോട്ടെ കോവിഡ് സ്ഥിതി ഭീതിജനകമായ അവസ്ഥയിലേക്ക്.ഇന്ന് 56 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.സംസ്ഥാനത്തും കോവിഡ് രോഗ വ്യാപനത്തിന് ശമനമില്ല.ഇന്ന് 435 പേർക്കാണ് പോസിറ്റീവായത് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചതാണിത്. 
പാലക്കാട് ജില്ലയില്‍ നിന്നുള്ള 59 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 57 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 56 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 50 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 42 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 40 പേര്‍ക്കും, പപത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 39 പേര്‍ക്കും, തൃശൂര്‍, വയനാട് ജില്ലകളില്‍ നിന്നുള്ള 19 പേര്‍ക്കുവീതവും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 16 പേര്‍ക്കും , കോട്ടയം ജില്ലയില്‍ നിന്നുള്ള 12 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത് 
എറണാകുളം, കാസര്‍ഗോഡ് ജില്ലകളിലെ 41 പേര്‍ക്ക് വീതവും, ആലപ്പുഴ ജില്ലയിലെ 35 പേര്‍ക്കും, തിരുവനന്തപുരം ജില്ലയിലെ 31 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 24 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 17 പേര്‍ക്കും, കോട്ടയം ജില്ലയിലെ 6 പേര്‍ക്കും, കൊല്ലം ജില്ലയിലെ 5 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 4 പേര്‍ക്കും,ഇടുക്കി, പാലക്കാട് ജില്ലകളിലെ ഒരാള്‍ക്ക് വീതവുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്
10 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. ആലപ്പുഴ ജില്ലയിലെ നാലും, തിരുവനന്തപുരം ജില്ലയിലെ രണ്ടും, പത്തനംതിട്ട, കോട്ടയം, എറണാകുളം കാസര്‍ഗോഡ് ജില്ലകളിലെ ഒന്നും വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുകൂടാതെ കണ്ണൂര്‍ ജില്ലയിലെ ഒരു ഡി.എസ്.സി. ജജവാനും ഒരു സി.ഐ.എസ്.എഫ് ജവാനും രോഗം ബാധിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 132 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കാസര്‍കോട് ജില്ലയില്‍ നിന്നുള്ള 7 പേരുടെയും പരിശോധനാഫലം നെഗറ്റീവ് ആയി
Advertisement


No comments