JHL

JHL

മഞ്ചേശ്വരത്ത് ബോട്ടിന്റെ എൻജിൻ തകരാറിലായി പതിനാറു മണിക്കൂർ കടലിൽ കുടിങ്ങിയ മത്സ്യത്തൊഴിലാളികളെ നാട്ടുകാർ രക്ഷപ്പെടുത്തി


മഞ്ചേശ്വരം (True News, July 14,2020) : പതിനാറുമണിക്കൂർ കടലിൽ കുടുങ്ങിയ മൂന്ന് മത്സ്യത്തൊഴിലാളികളെ ബങ്കരമഞ്ചേശ്വരത്ത് നാട്ടുകാർ രക്ഷപ്പെടുത്തി. ഉള്ളാൾ സദേശിയായ ആസിഫിന്റെ ഉടമസ്ഥതയിലുള്ള ബോട്ടിൽ ഞായറാഴ്ച വൈകീട്ടോടെ മൽസ്യബന്ധനത്തിനിറങ്ങിയ മൂന്ന് തമിഴ്നാട് സ്വദേശികളാണ് മഞ്ചേശ്വരത്തിനടുത്ത് എൻജിൻ തകരാറുമൂലം നടുക്കടലിൽ കുടുങ്ങിയത്.  പ്രക്ഷുബ്ധമായ കടലിൽ പതിനാറുമണിക്കൂറോളം കടലിൽ ഇവർ നടുക്കടലിൽ കുടുങ്ങി.  ഇതിനിടയിൽ ഇവർ കരുതിവെച്ച ഭക്ഷണവും തീർന്നിരുന്നു.
ബങ്കരമഞ്ചേശ്വരത്തെ കെ എം കെ റാഷിദിന് ഇവർ കടലിൽ കുടിങ്ങിയ വിവരം ലഭിക്കുകയായിരുന്നു. ഇദ്ദേഹം കണ്വതീർത്തയിലെ ധൻരാജ്, ഹൊസബെട്ടുവിലെ മുസ്തഫ കടപ്പയിലെ ഹനീഫ ബങ്കരമഞ്ചേശ്വരത്തെ തന്നെ മുഹമ്മദ്, റസാക്ക് എന്നിവരെക്കൂടി കൂട്ടി പ്രത്യേകം ബോട്ടുകളിൽ രക്ഷാപ്രവർത്തനത്തിനിറങ്ങുകയായിരുന്നു. പ്രതികൂല കാലാവസ്ഥയിൽ ജീവൻ പണയം വച്ചാണിവർ രക്ഷയേദൗത്യം പൂർത്തിയാക്കിയത്. ബോട്ടിലുണ്ടായിരുന്ന  മൂന്നു പേരെയും  സുരക്ഷിതമായി കരക്കെത്തിച്ചു. തമിഴ്നാട്സ്വ ദേശികളായ ബാല നാഗരാജ് സുകുമാർ എന്നിവരാണ് ബോട്ടിലുണ്ടായിരുന്നത്. തകരാറിലായ ഉള്ളാളിലെ ആസിഫിന്റെ ഉടമസ്ഥതയിലുള്ള ബോട്ടും ഇവർ വലിച്ചു കരക്കെത്തിച്ചിട്ടുണ്ട് 

No comments