JHL

JHL

മഞ്ചേശ്വരത്ത് വൻ കുഴൽപ്പണ വേട്ട ;കുമ്പള എക്സൈസ് സംഘമാണ് രണ്ട് കോടിയുടെ കുഴൽപ്പണം പിടികൂടിയത്

കുമ്പള(True News 13 July 2020):  സ്വിഫ്റ്റ് കാറിൽ കൊണ്ടുവരികയായിരുന്ന രണ്ടു കോടിയുടെ കുഴൽപണം കുമ്പള എക്സൈസ് പിടികൂടി. മഞ്ചേശ്വരം തൂമിനാട് വച്ച് തിങ്കളാഴ്ച രാത്രിയാണ് കുമ്പള റേഞ്ച് എക്സൈസ് ഓഫീസർ എൻ. നൗഫലിന്റെ നേതൃത്വത്തിൽ കുഴൽപണം പിടികൂടിയത്. സംഭവത്തിൽ കുഞ്ചത്തൂർ സ്വദേശി ശംസുദ്ദീൻ(32) എന്നയാളെ അറസ്റ്റ് ചെയ്തു.
പണം കൊണ്ടുവന്ന കെ എൽ 14 വി 9148 നമ്പർ സ്വിഫ്റ്റ് കാർ എക്സൈസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച രാത്രി ദേശീയപാതയിൽ പതിവുപോലെ വാഹന പരിശോധന നടത്തവെ സംശയാസ്പദമായി ഓടിച്ചെത്തിയ സ്വിഫ്റ്റ് കാർ പരിശോധിച്ചപ്പോഴാണ് കുഴൽപണം കണ്ടെത്തിയത്. .രണ്ട് കോടി എൺപത്തിയേഴാായിരത്തി മുന്നൂറ് രൂപയും സ്വർണ്ണ വുമാണ് കണ്ടെത്തിയത്.
കുമ്പള എക്സൈസ് റെയ്ഞ്ച് ഓഫീസർ എൻ നൗഫൽ, പ്രിവന്റീവ് ഓഫീസർ രാജീവൻ പി. സിവിൽ എക്സൈസ് ഓഫീസർമാരായ സതീശൻ , ശ്രീജീഷ് , ഗണേഷൻ, ഡ്രൈവർ സത്യൻ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.

No comments