JHL

JHL

ഓൺലൈൻ പഠനം മുടങ്ങിയ വിദ്യർത്ഥികൾക്ക് കൈതാങ്ങായി എം.എസ്.എഫ് മൊഗ്രാൽ പൂത്തുർ പഞ്ചായത്ത് കമ്മിറ്റി

എരിയാൽ(True News, July 8,2020): ഓൺലൈൻ പഠനം മുടങ്ങിയ വിദ്യർത്ഥികൾക്ക് കൈതാങ്ങായി എം.എസ്.എഫ് മൊഗ്രാൽ പൂത്തുർ പഞ്ചായത്ത് കമ്മിറ്റി എരിയാൽ നിർധരരായ ഒരു കുടുംബത്തിലെ മൂന്ന് വിദ്യാർത്ഥികൾക്ക് ഓൺ ലൈൻ പഠനത്തിനായി എം.എസ്.എഫ് മൊഗ്രാൽ പൂത്തൂർ പഞ്ചായത്ത് കമ്മിറ്റി  ടി വി യും കുട്ടികൾക്ക് പഠനം ലൈവായി കാണാൻ വേണ്ടിയുള്ള കേബിൾ കണക്ഷനും നൽകി  എം.എസ്.എഫ് പഞ്ചായത്ത് കമ്മിറ്റി മാത്യകയായി. മുസ്ലിം യൂത്ത് ലീഗ് മൊഗ്രാൽ പൂത്തുർ പഞ്ചായത്ത് പ്രസിഡണ്ട് ജീലാനി കല്ലകൈ എം.എസ് എഫ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് സിദ്ധീക്ക് ബദർ നഗറിന് എൽ ഇ ഡി ടി വി നൽകി. എം എസ് എഫ് പഞ്ചായത്ത് കമ്മിറ്റി പാവപ്പെട്ട വിദ്യാർത്ഥികളെ സഹായിക്കാൻ വേണ്ടി രൂപീകരിച്ച സ്മൈൽ പദ്ധതിയുടെ ഭാഗമായാണ് ടെലിവിഷൻ നൽകിയത്. ചടങ്ങിൽ എം എസ്  മന്ധലം പഞ്ചായത്ത്  കമ്മിറ്റി ഭാരവാഹികളായ സവാദ് മെഗർ, ഇർഫാൻ കുന്നിൽ , ഹംറാസ് എരിയാൽ , അഷ്ഫർ മജൽ , ഷരീഫ് ചൗക്കി , റഫീക്ക് പൂത്തുർ , അറഫാത്ത് കംമ്പാർ ,ഇനാസ് മജൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു




No comments