JHL

JHL

അമ്മ കളിക്കാൻ പോകാൻ അനുവദിക്കാത്തതിൽ മനംനൊന്ത് ക്വാറന്റൈനികഴിയുകയായിരുന്ന പതിനഞ്ചുകാരൻ തൂങ്ങി മരിച്ചു

ഉഡുപ്പി (True News, July 8, 2020) : ക്വാറന്റൈനിൽ കഴിയുകയായിരുന്ന പതിനഞ്ചുകാരൻ തൂങ്ങി മരിച്ചു. ഉഡുപ്പി ഗുണ്ടുമിക്കടുത്ത് മാണിക്കാട്ട് രുദ്രയുടെ മകൻ കാർത്തിക്കാണു ആത്മഹത്യ ചെയ്തത്. ഗുണ്ടമിയിലെ തന്റെ വീട്ടിനു സമീപത്തുള്ള വെങ്കിടേഷ് ഭട്ടിന്റെ വീട്ടിൽ ദിവസക്കൂലിക്ക് ചില്ലറ ജോലിചെയ്തു വരികയായിരുന്നു കാർത്തിക്. കഴിഞ്ഞ ദിവസം ഭട്ടിന് കൊറോണ ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് കാർത്തിക്കിനോടും ഇയാളുടെ വീട്ടുകാരോടും ക്വാറന്റൈനിൽ പോകാൻ നിർദേശിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം കാർത്തിക്ക് കളിക്കാനായി പുറത്തുപ്പോകാൻ ഇറങ്ങിയപ്പോൾ 'അമ്മ തടയുകയായിരുന്നു. ദേഷ്യപ്പെട്ട കാർത്തിക് തന്റെ മുറിയിൽപോയി വാതിലടച്ചു. ജനലിലൂടെ നോക്കിയപ്പോൾ കാർത്തിക് കയറിൽ തൂങ്ങിയ നിലയിലായിരുന്നു. 'അമ്മ അയൽക്കാരെ വിളിച്ചുകൂട്ടി ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൗപ്പു പോലീസ് ഇൻ ക്വസ്റ്റ്  നടത്തി അ സ്വഭാവിക മരണത്തിനു കേസെടുത്തത്തിട്ടുണ്ട്.
'
മുന്നറിയിപ്പ് : ആത്മഹത്യ ഒന്നിനും പരിഹാരമല്ല;പ്രശ്നങ്ങളെ ധീരമായി നേരിടുകയാണ് വേണ്ടത്.ഓരോ ജീവനും വിലപ്പെട്ടതാണ് 





No comments