JHL

JHL

പ്ലസ് വണ്‍ പ്രവേശനത്തിനുളള അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.അലോട്ട്മെന്റ് പരിശോധിക്കാനും പ്രവേശനം നേടാനുമുള്ള രീതികൾ വിശദമായി വാർത്തയിൽ. അലോട്ട്മെന്റ് പരിശോധിക്കാൻ ലിങ്ക് ക്ലിക്ക് ചെയുക.


തിരുവനന്തപുരം(True News, Sept 13, 2020): സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുളള ആദ്യ അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് പട്ടിക www.hscap.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. കാന്‍ഡിഡേറ്റ് ലോഗിന്‍ ലിങ്കില്‍ കയറി ആദ്യ അലോട്ട്‌മെന്റ് പട്ടിക പരിശോധിക്കാം. ആദ്യ പട്ടിക സെപ്റ്റംബര്‍ 14-ന് പ്രസിദ്ധീകരിക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ പ്രഖ്യാപിച്ചതിന് മുമ്പായി പട്ടിക പ്രസിദ്ധീകരിക്കുകയായിരുന്നു. ട്രയല്‍ അലോട്ട്‌മെന്റ് ലിസ്റ്റ് സെപ്റ്റംബര്‍ അഞ്ചിന് പ്രസിദ്ധീകരിച്ചിരുന്നു. മെയിന്‍ അലോട്ട്‌മെന്റ് ലിസ്റ്റ് ഒക്ടോബര്‍ ആറിന് പ്രസിദ്ധീകരിക്കും.

അലോട്ട്മെന്റ് പരിശോധിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക 


 അറിയാം പ്ലസ് വൺ പ്രവേശനത്തിനുള്ള നടപടിക്രമങ്ങൾ :  
:.:.:.:.:.:.:.:.:.:.:.:.:.:.:.:.:.:.:.:.:
എന്താണ് ആദ്യ അലോട്ട്മെന്റ് ? 
ഹയർ സെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിന് ഏകജാലക അപേക്ഷയിൽ നൽകിയ ഓപ്‌ഷന്റെ അടിസ്ഥാനത്തിൽ പ്രസിദ്ധീകരിച്ച ആദ്യ റാങ്ക് ലിസ്റ്റാണ് ഇത്. അലോട്ട്മെന്റ് ലെറ്ററിൽ വിദ്യാർത്ഥികൾക്ക് പ്രവേശനത്തിന് ഹാജരാകേണ്ട ദിവസവും സമയവും രേഖപ്പെടുത്തിയിട്ടുണ്ട്. അനുവദിക്കപ്പെട്ട സമയത്ത് ഹാജരാകാൻ സാധിക്കാത്തവർ സ്‌കൂൾ പ്രിൻസിപ്പാളിന്റെ മുൻ‌കൂർ അനുമതി വാങ്ങി സെപ്റ്റംബർ 19 ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് പ്രവേശനം നേടണം.  അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാതിരിക്കുന്ന വിദ്യാര്‍ത്ഥികളെ തുടര്‍ന്നുളള അലോട്ട്‌മെന്റുകളില്‍ പരിഗണിക്കില്ല. 

ആദ്യ അലോട്ട്മെന്റ് ഫലം പരിശോധിക്കുന്നതെങ്ങനെ ?
  ഏകജാലകം വഴി അപേക്ഷ നൽകുകയും അതിനെ തുടർന്ന് ക്യാൻഡിഡേറ്റ് ലോഗിൻ നിർമ്മിക്കുകയും ചെയ്തവർക്ക് HSCAP പോർട്ടലിൽ പ്രവേശിച്ച് Candidate Login-SWS ൽ പ്രവേശിച്ച്  അലോട്ട്മെന്റ്  ഫലം പരിശോധിക്കാം. 

താത്കാലിക പ്രവേശനവും, സ്ഥിര പ്രവേശനവും എന്താണ് ?
ഏകജാലക അപേക്ഷയിൽ നൽകിയ ഒന്നാം ഓപ്‌ഷൻ തന്നെ അലോട്ട്മെന്റിൽ ലഭിച്ചെങ്കിൽ ഫീസടച്ച് സ്ഥിര പ്രവേശനം നേടണം.  ഒന്നാം ഓപ്‌ഷൻ ലഭിക്കാത്തവർക്ക് മറ്റ് ഓപ്‌ഷനുകൾ ലഭിച്ചിട്ടുണ്ടെങ്കിൽ ഇപ്പോൾ താത്കാലിക പ്രവേശനം നേടിക്കൊണ്ട് അടുത്ത അലോട്ട്മെന്റിൽ ഉയർന്ന ഓപ്‌ഷൻ ലഭിക്കുമോ എന്ന് കാത്തിരിക്കാം. ഒന്നാം ഓപ്‌ഷൻ ലഭിക്കാത്തവർക്ക് വേണമെങ്കിൽ ഉയർന്ന ഓപ്‌ഷനുകൾ റദ്ദ് ചെയ്ത് ഇപ്പോൾ ലഭിച്ച ഓപ്‌ഷനിൽ സ്ഥിര പ്രവേശനവും നേടാം. താത്കാലിക പ്രവേശനം നേടുന്നവര്‍ക്ക് ആവശ്യമെങ്കില്‍ തെരഞ്ഞെടുത്ത ഏതാനും ഉയര്‍ന്ന ഓപ്ഷനുകള്‍ മാത്രമായി റദ്ദാക്കുകയും ചെയ്യാം. താത്കാലിക പ്രവേശനത്തിന് ഫീസടക്കേണ്ട 
സ്ഥിര പ്രവേശനം നേടാൻ ഫീസ് അടക്കുന്നത് എങ്ങനെ ?
അടക്കേണ്ട ഫീസിനെ സംബന്ധിച്ച വിവരം അലോട്ട്മെന്റ് ലെറ്ററിൽ ലഭ്യമാണ്. ഓൺലൈനായി ഫീസ് അടക്കാൻ കഴിയാത്തവർ പ്രവേശന സമയത്ത് സ്‌കൂളിൽ നേരിട്ട് നൽകിയാൽ മതിയാകും.

പ്രവേശനം നേടാൻ ആവശ്യമായ രേഖകൾ ഏതെല്ലാം ?
ക്യാൻഡിഡേറ്റ് ലോഗിൻ നിന്നും ലഭിക്കുന്ന രണ്ട് പേജ് അലോട്ട്മെന്റ് ലെറ്റർ(പ്രിന്റ് എടുക്കാൻ സൗകര്യം ഇല്ലെങ്കിൽ , പ്രവേശനം ലഭിക്കുന്ന സ്ക്കൂളിൽ നിന്നും എടുത്തു നൽകും), യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, വിടുതൽ സർട്ടിഫിക്കറ്റ്, സ്വഭാവ സർട്ടിഫിക്കറ്റ് , ബോണസ് & ടൈ ബ്രേക്കിന് ആനുകൂല്യങ്ങൾ ലഭിച്ചിട്ടുണ്ടെകിൽ അവയുടെ രേഖകൾ എന്നിവ അസൽ ഹാജരാക്കണം. താത്കാലിക പ്രവേശനം നേടുന്നവരുടെയും സർട്ടിഫിക്കറ്റുകൾ സ്‌കൂളിൽ സൂക്ഷിക്കും.
ആദ്യ അലോട്ട്മെന്റിൽ പ്രവേശനം ലഭിക്കാത്തവർ എന്ത് ചെയ്യണം ?
ഏകജാലക പ്രവേശന പ്രക്രീയയിൽ ആദ്യ ഘട്ടത്തിൽ രണ്ട് അലോട്ട്മെന്റ് ഉണ്ട്. ഇപ്പോൾ അലോട്ട്മെന്റ് ലഭിക്കാത്തവർ രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുന്നതിനായി കാത്തിരിക്കുക. 
Advertisement
പ്ലസ് ടു കഴിഞ്ഞ ഉടൻ  ടീച്ചറാവാൻ പെൺകുട്ടികൾക്ക് പ്ലസ് ടുവിനൊപ്പം പ്രീ-പ്രൈമറി ടീച്ചേഴ്സ് ട്രെയിനിങ് കുമ്പള മഹാത്മ കോളേജിൽ
വിശദാംശങ്ങൾക്ക് ബന്ധപ്പെടുക:
9895963343, 9895150237



No comments